പ്രഭുദേവ-അസിന് പ്രണയം കൊഴുക്കുന്നു; കാനഡയിലെ കറക്കം പാപ്പരാസികളുടെ ക്യാമറയില്‍
May 5, 2013, 11:45 IST
ADVERTISEMENT
നയന്‍താരയുമായുള്ള നഷ്ട പ്രണയത്തിനു ശേഷം മറ്റൊരു മലയാളി പെണ്‍കുട്ടി പ്രഭുദേവയുടെ ഹൃദയം കവര്‍ന്നതായി വാര്‍ത്ത. അത് വേറാരുമല്ല, ബോളിവുഡിലെ പുതിയ ഭാഗ്യ നായികയായ നമ്മുടെ സ്വന്തം അസിനാണ്. മുംബൈയിലെ അപ്പാര്‍ട്മെന്റിലെ അയല്‍ക്കാരാണ് രണ്ടു പേരും. അത് മാത്രമല്ല വിദേശത്തെ കറക്കം പലപ്പോഴും ഇരുവരും ഒരുമിച്ചാണെന്ന് പാപ്പരാസികള്‍ പറയുന്നു.
തമിഴിലും തെലുങ്കിലുമൊക്കെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രഭുദേവ ഇപ്പോള്‍ ഹിന്ദിയില്‍ സജീവമാണ്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങള്‍, സല്മാന് ഖാന് നായകനായ വാണ്ടഡും അക്ഷയ് കുമാറിന്റെ റൗഡി റാത്തോടും അടുത്ത കാലത്ത് 100 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരുന്നു. അസിന് ഹിന്ദിയില്‍ ചെയ്ത മിക്ക പടങ്ങളും 100 കോടി കളക്ട് ചെയ്തത് കൊണ്ട്, അവര്‍ ഇപ്പോള്‍ തന്നെ ബോളിവുഡിന്റെ ഭാഗ്യ നായിക എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ജീവിതത്തില്‍ തകര്‍ന്നു നില്ക്കുന്ന പ്രഭുദേവയ്ക്കു ഭാഗ്യവുമായി അസിന് കോടംബാക്കത്തെ വീട്ടിലേക്ക് കയറി ചെല്ലുമോ എന്നാണ് ഗോസിപ്പ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.
അടുത്തിടെ ഇരുവരും ഒരു സ്വകാര്യ ചടങ്ങിനായി കാനഡയിലേക്ക് പോയിരുന്നു. അവിടെ വിക്ടോറിയയില്‍ ഒരു ദിവസം മുഴുവന്‍ ചുറ്റിയടിക്കുകയും ചെയ്തു. ഇതാണ് പ്രണയ വാര്‍ത്ത പരക്കാന്‍ കാരണമായത്. പ്രണയ ജോഡികളെ പോലെ ഫോട്ടോ എടുക്കാന്‍ രണ്ടു പേരും അത്യധികം ഉല്‍സാഹമാണ് കാണിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതി. പ്രഭുവും അസിന്റെ സാന്നിധ്യം ആസ്വദിക്കുന്നുണ്ട്. തനിക്ക് ഒരു കൂട്ട് ഇല്ലാത്തത് വേദന ഉളവാക്കുന്ന കാര്യമാണെന്ന്, പ്രഭു ദേവ കുറച്ചു നാള് മുമ്പ് പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തെ കുറിച്ച് അദ്ദേഹം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വാര്‍ത്ത നിഷേധിച്ച അസിന് തങ്ങള്‍ സാധാരണ സുഹൃത്തുക്കള്‍ മാത്രമാണെന്ന് വ്യക്തമാക്കി. എന്നാല്‍ അസിന്റെ ഫ്ളാറ്റില്‍, പ്രഭുവിന്റെ സാന്നിധ്യം പലപ്പോഴും അര്‍ദ്ധ രാത്രി വരെ നീളാറുണ്ടെന്ന് ചില ലേഖകര്‍ എഴുതി. ഭാവി സിനിമകളെ കുറിച്ച് ചര്‍ച ചെയ്യുകയാണ് എന്നാണ് ഇരുവരും അതേ കുറിച്ച് പറഞ്ഞത്.
നയന്‍ താരയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം പ്രഭു ദേവയെ തൃഷയുമായി ചേര്‍ത്തും നേരത്തെ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ പേരു ദോഷമൊന്നും കേള്പിക്കാതിരുന്ന അസിനെ കുറിച്ച് മുംബൈയില്‍ നിന്നു കേള്‍ക്കുന്ന രണ്ടാമത്തെ ഗോസിപ്പാണിത്. ഇതിന് മുമ്പ് അസിന്-സല്മാന് ഖാന് ബന്ധവും കുറെ നാള് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
SUMMARY: Latest Bollywood reports say that director cum actor Prabhudeva is in romance with Malayali girl Asin. Both are neighbours in Mumbai now and some media sources say that they are in love.

Keywords : Prabhu Deva, Love, Actress, Photo, Asin, Entertainment, Love Affair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.