ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി; ഭര്‍ത്താവിനെതിരെ പരാതി നല്‍കി രണ്ടാഴ്ച മുമ്പ് വിവാഹിതയായ ബോളിവുഡ് നടി പൂനം പാണ്ഡെ, സാം ബോംബെ അറസ്റ്റില്‍
Sep 23, 2020, 12:19 IST
പനാജി : (www.kvartha.com 23.09.2020) ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി രണ്ടാഴ്ച മുമ്പ് വിവാഹിതയായ ബോളിവുഡ് നടി പൂനം പാണ്ഡെ. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി നടി പോലീസില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തുക്കാരം ചവാന്‍ പറഞ്ഞു. നടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു.
സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയില്‍ എത്തിയ നടിയെ ഇവിടെ വച്ച് പീഡിപ്പിച്ചു എന്നാണ് പൂനം പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പാണ് തങ്ങള്‍ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചിരിന്നു. കുടുംബാംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. പിന്നീട് ഇവര്‍ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.