Ashwathy Sreekanth | 'ചില പ്രഭാതങ്ങളില്‍ അമ്മയോടൊപ്പം ചേരുന്നത് ആരാണെന്ന് നോക്കൂ'; അശ്വതിക്കൊപ്പം വര്‍കൗട് ചെയ്ത് കമല, ചിത്രം വൈറല്‍
Jun 8, 2022, 12:08 IST
കൊച്ചി: (www.kvartha.com) അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്നോടൊപ്പം ചില വര്‍കൗട് സെഷനുകളില്‍ പങ്കെടുക്കുന്ന മകള്‍ കമലയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
'ചില പ്രഭാതങ്ങളില്‍ മോര്‍നിങ് സ്‌ട്രെചിന് അമ്മയ്‌ക്കൊപ്പം ആരാണെന്ന് നോക്കൂ' എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഏറെ സന്തോഷം തരുന്ന ചിത്രമെന്ന കമന്റുമായി എത്തുന്നത്.
അടുത്തിടെയാണ് അശ്വതിക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചത്. കമലയ്ക്ക് ശേഷമെത്തിയ കുഞ്ഞിന് പത്മ എന്നായിരുന്നു കുടുംബം പേര് നല്‍കിയത്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ടായിരുന്നു.
'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരത്തിന്റെ ആദ്യ കഥാപാത്രത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
Keywords: News,Kerala,State,Kochi,Entertainment,Actress,Social-Media,Lifestyle & Fashion, Pictures of Kamala working out with mother Ashwathy Sreekanth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.