ജെയ്പൂര്‍ കോട്ടയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

 


ജെയ്പൂര്‍: (www.kvartha.com 24-11-2017) ജെയ്പൂരിലെ പ്രസിദ്ധമായ നഹര്‍ഗഡ് കോട്ടയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സഞ് ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെയുള്ള പ്രതിഷേധവുമായി മരണത്തിന് ബന്ധമുണ്ടെന്നാണ് സൂചന.

ഞങ്ങള്‍ക്ക് കേവലം കോലങ്ങള്‍ തൂക്കാന്‍ മാത്രമല്ല കഴിയുന്നത്, പത്മാവതീ എന്ന് കരികൊണ്ട് കോട്ടയുടെ ഭിത്തിയില്‍ എഴുതിയിരുന്നു. കൂടാതെ മൃതദേഹത്തിന് സമീപത്തുനിന്നും 'പത്മാവതിക്കെതിരെയുള്ള പ്രതിഷേധം' എന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ജെയ്പൂര്‍ കോട്ടയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
 
മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. ജെയ്പൂര്‍ സ്വദേശി ചേതന്‍ കുമാറാണ് തൂങ്ങിമരിച്ചത്. 

പ്രക്ഷോഭം ശക്തമായതിനെതുടര്‍ന്ന് പത്മാവതിയുടെ റിലീസ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവെച്ചിരുന്നു. ഇതിനിടയിലാണ് യുവാവിന്റെ മരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Jaipur Police is investigating the case. It's not clear whether it was a murder or a suicide.

Keywords: Padmavati, Suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia