സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രം മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ ശിവാനന്ദൻ, സായ് ശരവണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
കൊച്ചി: (KVARTHA) അജു വർഗീസ്, സിദ്ദിഖ്, സൂരജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രമുഖ താരനിരയിൽ ഒരുങ്ങുന്ന 'പടക്കുതിര' ചിത്രത്തിന്റെ ചിത്രീകരണം മൂവാറ്റുപുഴയിൽ ആരംഭിച്ചു.
സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രം മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ ശിവാനന്ദൻ, സായ് ശരവണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ഇന്ദ്രൻസ്, നന്ദു ലാൽ, അഖിൽ കവലയൂർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ജിജു സണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം നൽകുന്നു.
മൂവാറ്റുപുഴയിലെ വാളകത്ത് ആരംഭിച്ച ചിത്രീകരണം സജീവമായി നടക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.