'ഓ ചൊല്ലുന്നോ മാമ..'; 'പുഷ്പ'യിലെ ട്രാക് എത്തി; ഗാനം മലയാളത്തില്‍ പാടിയത് രമ്യ നമ്പീശന്‍
Dec 11, 2021, 17:28 IST
ചെന്നൈ: (www.kvartha.com 11.12.2021) കഴിഞ്ഞദിവസം യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു പുഷ്പയിലെ ലിറികല്‍ വീഡിയോ. 'ഓ ചൊല്ലുന്നോ മാമ..' എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്.
സിജു തുറവൂരിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രശ്മിക മന്ദാനയാണ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക. ആദ്യ ഭാഗം ഡിസംബര്‍ 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
തെന്നിന്ത്യന്‍ സിനിമാപ്രേമികളിലാകെ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പുഷ്പ'. ഫഹദ് ഫാസിലിന്റെ തെലുങ്കിലെ അരങ്ങേറ്റചിത്രം എന്നതാണ് മലയാളി സിനിമാപ്രേമികള്‍ക്ക് കൂടി ആകാംക്ഷയുണ്ടാക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.