പത്മ ഭൂഷണു വേണ്ടി ആശാ പരേഖ് സ്വാധീനിക്കാന്‍ ശ്രമിച്ചു; ലിഫ്റ്റ് കേടായിട്ടും 12 നിലകള്‍ നടന്നുകയറി കാണാനെത്തി: നിതിന്‍ ഗഡ്കരി

 


നാഗ്പൂര്‍: (www.kvartha.com 03.01.2016) ചലച്ചിത്ര താരം ആശാ പരേഖിനെതിരെ കേന്ദ്ര മന്ത്രി നിതന്ന് ഗഡ്കരി. പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി ആശ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഗഡ്കരി വെളിപ്പെടുത്തി. ആളുകള്‍ പുരസ്‌ക്കാരങ്ങള്‍ക്കായുള്ള ഓട്ടത്തിലാണെന്നും പലരും തന്നെ കണ്ട് അവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്മഭൂഷണിന് വേണ്ടി ആശ പരേഖ് എന്നെ കാണാന്‍ വന്നു. എന്റെ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കാതായ സമയത്തായിരുന്നു ഇത്. എന്നിട്ടും പന്ത്രണ്ടാം നിലയിലെ എന്റെ മുറിയിലേയ്ക്കവര്‍ നട കയറി വന്നു. എന്നെ വ്യക്തിപരമായി കാണുകയായിരുന്നു ഉദ്ദേശ്യം. വളരെ മോശമായിപ്പോയി അത് ഗഡ്കരി പറഞ്ഞു.

ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനയെ മാനിച്ച് തനിക്ക് പത്മഭൂഷണ് അര്‍ഹതയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശാ പരേഖ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂരില്‍ നടന്ന പരിപാടിക്കിടെ ആശാ പരേഖിനെതിരെ നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്.



പത്മ ഭൂഷണു വേണ്ടി ആശാ പരേഖ് സ്വാധീനിക്കാന്‍ ശ്രമിച്ചു; ലിഫ്റ്റ് കേടായിട്ടും 12 നിലകള്‍ നടന്നുകയറി കാണാനെത്തി: നിതിന്‍ ഗഡ്കരി

SUMMARY: Union Transport Minister Nitin Gadkari on Saturday revealed that film actor Asha Parekh came to him for recommending her name for Padma Bhushan award.

Keywords: Nitin Gadkari, Union transport minister, Asha Parekh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia