നിഷാലിന് ഐ.എ.എസ്. ഓഫീസറായ വധു

 


ADVERTISEMENT

മലയാളികളുടെ പ്രിയതാരം കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്ക് ഐ.എ.എസ്. ഓഫീസറായ വധുവിനെ കിട്ടി. കാവ്യയ്ക്ക് ആരാകും വരനായി വരിക എന്നചോദ്യം വീണ്ടും ആരാധകരില്‍ ഉയര്‍ന്നിരിക്കുകയാണ്. നിഷാല്‍ വിവാഹിതനാകുന്ന വിവരം പുറത്തുവന്നതോടെയാണിത്‌. കാവ്യയുടെ വിവാഹം എന്ന് നടക്കുമെന്നും വരന്‍ ആരായിരിക്കുമെന്ന ചോദ്യവും ആരാധകരില്‍ നിന്നും ഇപ്പോള്‍തന്നെ ശക്തമായിക്കഴിഞ്ഞു.

നിഷാലിന് വധുവായി എത്തുന്നത് ഐ.എ.എസുകാരിയായ രമ്യയാണ്. കര്‍ണാടക കേഡറില്‍ ഐ.എ.എസ്. ഓഫീസറായ രമ്യ മാവേലിക്കരയിലെ പ്രമുഖ കുടുംബാംഗമാണ്. മെയ് 13ന് മാവേലിക്കര എണ്ണയ്ക്കാട്ടുള്ള രമ്യയുടെ കുടുംബവകയായുള്ള ഫാം ഹൗസില്‍ വിവാഹം നടക്കുമെന്നാണ് റിപോര്‍ട്ട്. കുവൈത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിഷാല്‍ 2009 ഫെബ്രുവരി അഞ്ചിനാണ് കൊല്ലൂരില്‍വെച്ച് കാവ്യാ മാധവനെ വിവാഹം കഴിച്ചത്.

വിവാഹ ശേഷം കാഞ്ഞങ്ങാട്ടും കൊച്ചിയിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്ക് സിനിമാ പ്രവര്‍ത്തകര്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കി കുവൈത്തിലേക്ക് നിഷാലുമൊത്ത് പറന്ന കാവ്യയ്ക്ക് അവിടെ സന്തോഷം പകരുന്ന ജീവിതമല്ല ലഭിച്ചത്. പലവിധ കാരണങ്ങളാല്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ
നിഷാലിന് ഐ.എ.എസ്. ഓഫീസറായ വധുഇവരുടെ ബന്ധത്തില്‍ താളപിഴകളും പിന്നീട് കലഹവും ഉണ്ടാവുകയും മാധ്യമങ്ങള്‍ ഇതേറ്റെടുത്ത് വന്‍വാര്‍ത്തകളാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശ്‌നം സ്ത്രീപീഡന കേസിലും കോടതിയിലേക്കുമായി നീങ്ങുകയായിരുന്നു.

പിന്നീട് മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും ഇരുവരുമായി ചര്‍ചനടത്തി സംയുക്തമായി വിവാഹമോചന കരാര്‍ ഉണ്ടാക്കുകയുമായിരുന്നു. മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരുനടിയുടെ ദാമ്പത്യം തകര്‍ന്നത് മലയാളികളെ ഒന്നടങ്കം നടുക്കിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ നടത്തിയ നിഷാലും കാവ്യയും പിന്നീട് എല്ലാം പറഞ്ഞുതീര്‍ക്കുകയായിരുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ച് വര്‍ഷങ്ങള്‍ കഴിയുന്നതിന് മുമ്പാണ് നിശാലിന് പുതിയ ഐ.എ.എസുകാരിയായ വധുവിനെകിട്ടിയിരിക്കുന്നത്.

Also Read:

അവശന്മാര്‍ക്ക് താങ്ങായി ഹസീന

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?


Keywords:  Kavya Madhavan, Film, Divorce, Actress, Entertainment, Nishal, Cinema, Case, Marriage, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia