ADVERTISEMENT
പാലക്കാട്: നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര, രമ്യയെ ജീവിത സഖിയാക്കി. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് തെക്കേമടത്തില്‍ സുരേന്ദ്രനാഥ സ്വാമി-അനില എസ്.നാഥ് ദമ്പതികളുടെ മകള്‍ രമ്യ എസ്.നാഥും നിഷാലും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് വധൂഗൃഹത്തില്‍ വെച്ചാണ് നടന്നത്.
തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്-മണി ദമ്പതികളുടെ മകനാണ് കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്ര. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ സംബന്ധിച്ചത്. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയെ നിഷാല്‍ വിവാഹം കഴിച്ചത്. അഭിനയം നിര്‍ത്തി കുവൈത്തിലേക്ക് പോയ കാവ്യ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
വിവാഹമോചനക്കേസ് ഒന്നരവര്‍ഷത്തോളം നീണ്ടുനിന്നു. ഒടുവില്‍ ഇരുവീട്ടുകാരും ചര്‍ച നടത്തി കേസുകള്‍ പിന്‍വലിക്കുകയും സംയുക്തമായി വിവാഹ മോചന ഹരജി നല്‍കുകയുമായിരുന്നു. രമ്യയുടെ ആദ്യ വിവാഹമാണിത്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവാഹ നിശ്ചയം രണ്ടുമാസം മുമ്പ് ഗുരുവായൂരില്‍ വെച്ച് നടന്നിരുന്നു.

Keywords: Kavya Madhavan, Husband, Marriage, Thiruvananthapuram, Palakkad, Entertainment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.