അശ്ലീല വിഡിയോ നിര്‍മാണ -വിതരണക്കേസ്: ആ വിഡിയോകളെ നീല ചിത്രങ്ങളെന്ന് വിളിക്കാനാകില്ല, കുന്ദ്രയെ ഇതുവരെ സന്ദര്ശിച്ചിട്ടുപോലുമില്ലെന്ന് പ്രതികളിലൊരാള്‍
Jul 26, 2021, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 26.07.2021) നീലചിത്ര നിര്‍മാണ -വിതരണ കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ഓഫിസില്‍ നിന്ന് പിടിച്ചെടുത്ത വിഡിയോകളെ നീല ചിത്രമെന്ന് വിളിക്കാനാകില്ലെന്ന് വിഡിയോ 'എഡിറ്റുചെയ്ത' തന്‍വീര്‍ ഹാഷ്മി.
കോടീശ്വരനായ രാജ് കുന്ദ്രയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഹാഷ്മി പറഞ്ഞു. ഞായറാഴ്ച ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേസില്‍ ഉള്‍പെട്ട പ്രതികളിലൊരാളായ തന്‍വീര്‍. നിലവില്‍ ജാമ്യത്തിലുള്ള ഹാഷ്മിയെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഹാഷ്മിയെ അഞ്ചുമണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. ഫെബ്രുവരി മൂന്നിന് ഹാഷ്മിയുടെ ബംഗ്ലാവില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നീല ചിത്രങ്ങളുടെ ചിത്രങ്ങളുടെ നിര്‍മാണം, സംവിധാനം, എഡിറ്റിങ് തുടങ്ങിയവയാണ് ഹാഷ്മിക്കെതിരായ ആരോപണം.
കേസില്‍ നടി ഗെഹ്ന വസിഷ്ഠിനും മറ്റു രണ്ടുപേര്‍ക്കും കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നോടീസ് അയച്ചിരുന്നു. എന്നാല്‍ മൂവരും ചോദ്യം ചെയ്യലിന് ഹാജരായില്ല.
കുന്ദ്രയുടെ പോണ് ആപിന് വേണ്ടി മൂന്ന് ചിത്രത്തില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചുവെന്നതാണ് ഗെഹ്ന വസിഷ്ഠിന് എതിരായ ആരോപണം. എന്നാല്‍, ഈ വിഡിയോകളില്‍ ലൈംഗികതയാണ് ഉള്ളതെന്നും അശ്ലീലം ഇല്ലെന്നുമായിരുന്നു ഗെഹ്ന വസിഷ്ഠിന്റെ പ്രതികരണം.
2021 ഫെബ്രുവരിയിലാണ് അശ്ലീല വിഡിയോ നിര്‍മാണത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടയില്‍ റാകെറ്റ് നിരവധി ആപുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും വിദേശബന്ധമുണ്ടെന്നും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ജൂലൈ 20നാണ് രാജ് കുന്ദ്രയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലന്‍ഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി ചേര്‍ന്ന് നീലചിത്ര നിര്മാണത്തിലേര്പെടുകയും വില്പന നടത്തിയെന്നുമാണ് കേസ്. കുന്ദ്രക്കൊപ്പം 11 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കുന്ദ്ര ജൂലൈ 27 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

