● നാനിയുടെ 'സരിപോത' 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു.
● 'ഈഗ'യും 'ദസറ'യും നാനിയുടെ മുൻ 100 കോടി ചിത്രങ്ങളാണ്.
ഹൈദരാബാദ്: (KVARTHA) തെലുങ്ക് സിനിമയിലെ മുൻനിര താരമായ നാനി നായകനായി എത്തിയ 'സരിപോത' എന്ന ചിത്രം 100 കോടി ക്ലബിൽ ഇടം നേടി. റിലീസ് ചെയ്ത് 18-ാം ദിവസമായ ഞായറാഴ്ചയാണ് ചിത്രം ഈ നാഴികക്കല്ല് കടന്നത്. ഇതോടെ 16 വർഷത്തെ കരിയറിൽ മൂന്നാമത്തെ 100 കോടി ഗ്രോസറും നാനി സ്വന്തമാക്കി.
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ 'ഈഗ'യാണ് നാനിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം. 2012ൽ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ ആക്ഷൻ ഡ്രാമയായ 'ദസറ' 121 കോടി രൂപ നേടി തന്റെ കരിയറിലെ രണ്ടാമത്തെ 100 കോടി ഗ്രോസറായി.
മലയാളത്തിൽ 'സൂര്യാസ് സാറ്റർഡേ' എന്ന പേരിൽ ചിത്രം റിലീസായിരുന്നു. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രിയങ്ക മോഹൻ നായികയായും വില്ലനായി എസ് ജെ സൂര്യയും എത്തിയിരുന്നു. ഓഗസ്റ്റ് 29നാണ് ചിത്രം റിലീസ് ചെയ്തത്.
'ഗ്യാങ് ലീഡർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാനി- പ്രിയങ്ക മോഹൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
#Nani, #Saripothu, #100CroreClub, #TeluguMovies, #Tollywood, #IndianCinema