മുംബൈ മലയാളികള്‍ ഒരുക്കിയ 'ഒരു മറുനാടന്‍ പ്രണയകഥ' റിലീസ് ചെയ്തു

 


കൊച്ചി: (www.kvartha.com 18.01.2018) ഒരു പറ്റം മുംബൈ മലയാളികള്‍ ഒരുക്കിയ 'ഒരു മറുനാടന്‍ പ്രണയകഥ' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. കിഷോര്‍ നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രം മ്യൂസിക്247 ആണ് പുറത്തിറക്കിയത്. നന്ദന്‍ ഉണ്ണിയാണ് നായക വേഷത്തിലെത്തുന്നത്. ഒരു യുവാവ് പ്രണയത്തില്‍ വീഴുകയും പ്രണയസാഫല്യത്തിന് കൂട്ടുകാര്‍ സഹായിക്കുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

മുംബൈ മലയാളികള്‍ ഒരുക്കിയ 'ഒരു മറുനാടന്‍ പ്രണയകഥ' റിലീസ് ചെയ്തു


രഞ്ജിന്‍ മാത്യു, കിഷോര്‍ നായര്‍, ജിമ്മി റെയ്‌നോള്‍ഡ്‌സ്, രേഷ്മ നായര്‍, സ്‌നേഹ നമ്പ്യാര്‍, ശ്രീയേഷ് വാമനന്‍, വീണ നായര്‍, വിനേഷ് മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീജിത് വിജയന്‍ ദാമോദര്‍ ഛായാഗ്രഹണവും വിഷ്ണു സദാശിവന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ മുരളീധരന്റേതാണ് പശ്ചാത്തലസംഗീതം.

അര്‍ജുന്‍ നായര്‍ രചന, സംഗീതം, ആലാപനം എന്നിവ നിര്‍വഹിച്ച 'എന്‍ നെഞ്ചിനുള്ളില്‍ ഒരു താളം' എന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ജിമ്മി റെയ്‌നോള്‍ഡ്‌സാണ് 'ഒരു മറുനാടന്‍ പ്രണയകഥ' നിര്‍മിച്ചിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, Kochi, Ernakulam, Kerala, News, Mumbai, Maharashtra, Entertainment, Released, Love, Story.Nandan Unni Starred Short Film 'Oru Marunadan Pranayakadha' Made By Mumbai Malayalees Released
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia