ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കും അവനും എന്നെപ്പോലെ കുസൃതി കാട്ടും; കുഞ്ഞിനെ കുറിച്ച് ചിരഞ്ജീവി സര്‍ജ പറഞ്ഞിരുന്നതായി ധ്രുവ് സര്‍ജ
Oct 23, 2020, 15:30 IST
മുംബൈ: (www.kvartha.com 23.10.2020) ചിരഞ്ജീവി സര്‍ജയുടെ ഭാര്യ മേഘ്‌ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത വളരെയധികം സന്തോഷത്തോടെ വരവേല്‍ക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. ചിരഞ്ജീവിയുടെ മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. അതേസമയം, ചിരഞ്ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് കുഞ്ഞെന്നാണ് ആരാധകര്‍ കരുതുന്നത്.
ഇപ്പോഴിതാ പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണെന്നും തന്നെ പോലെ അവന്‍ കുസൃതി കാട്ടുമെന്നും സഹോദരന്‍ പറഞ്ഞിരുന്നതായി ധ്രുവ് സര്‍ജ പറയുന്നു. 'ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞത്' ധ്രുവ് പറയുന്നു. ജൂനിയര്‍ ചിരു ഉണ്ടായതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുന്നതിനിടെയാണ് ധ്രുവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിനെ ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.മേഘ്‌നയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇതിന് ഞാന്‍ ഹനുമാന്‍ പ്രഭുവിന് നന്ദി പറയുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുമ്പോള്‍ ചിരു കൂടെ ഉള്ളതുപോലെ തോന്നുന്നു. അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത അനുഭവമാണ്'ധ്രുവ് പറഞ്ഞു.
ചിരഞ്ജീവി മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ഒക്ടോബര്‍ 22ന്, എല്ലാവരും കാത്തിരുന്ന ആ കുഞ്ഞ് ജനിച്ചു. പ്രത്യേകതയുള്ള ഒരു ദിവസമാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഒക്ടോബര്‍ 22നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജിന്റെയും വിവാഹം ഉറപ്പിച്ചിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.