കണ്ണിറുക്കല്‍ മാത്രമേ ഉള്ളൂ, പ്രിയാ വാര്യരുടെ പ്രകടനം അത്ര പോര; മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

 


കൊച്ചി:  (www.kvartha.com 29.06.2018) കണ്ണിറുക്കി ആരാധകരെ സമ്പാദിച്ച പ്രിയാ വാര്യരെ വെച്ച് പരസ്യം ചെയ്ത മഞ്ച് ഒടുവില്‍ പിന്മാറി. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെയാണ് പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത്.

കണ്ണിറുക്കല്‍ മാത്രമേ ഉള്ളൂ, പ്രിയാ വാര്യരുടെ പ്രകടനം അത്ര പോര; മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.




Keywords:  Kerala, Kochi, Entertainment, Advertisement, Actress, Video, Social Network, News, Munch withdrawn their new ad starring Priya Prakash Warrior 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia