ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ആയിശ സുല്‍താനയ്ക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക പുരസ്‌കാരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 
മലപ്പുറം: (www.kvartha.com 03.11.2021) മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മൊമോറിയല്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ പുരസ്‌കാരം ആയിശ സുല്‍താനയ്ക്ക്. ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകയും ചലച്ചിത്ര സംവിധായകയും നടിയുമായാണ് ആയിശ സുല്‍താന.
Aster mims 04/11/2022

മുന്‍ കെ പി സി സി പ്രസിഡന്റും സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസ നായകനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ 77-ാമത് ചരമവാര്‍ഷിക ദിനമായ നവംബര്‍ 23ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 

ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ആയിശ സുല്‍താനയ്ക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക പുരസ്‌കാരം


'കെട്ടിയോളാണെന്റെ മാലാഖ' എന്ന സിനിമയിലൂടെയാണ് യുവ സംവിധായിക കൂടിയായ ആയിശ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ലക്ഷദ്വീപ് നിവാസികളുടെ ചെറുത്ത് നില്‍പിന് കരുത്തുനല്‍കുന്ന നിരവധി പ്രസ്താവനകളും പ്രസംഗങ്ങളും താരത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഇത് വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 

വാര്‍ത്തസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുന്‍ എം പി സി ഹരിദാസ്, സെക്രടറി വീക്ഷണം മുഹമ്മദ്, എം ശിവരാമന്‍ നായര്‍, പി കെ കുഞ്ഞു ഹാജി, എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  News, Kerala, State, Malappuram, Actress, Entertainment, Award, Mohammed Abdurahman Memorial Award to Aisha Sultana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia