ഇത്രയും നാള്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു; ഇപ്പോള്‍ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി; സന്തോഷം പങ്കുവച്ച് നടി, വീഡിയോ
Nov 11, 2021, 09:32 IST
കൊച്ചി: (www.kvartha.com 11.11.2021) മിനി സ്‌ക്രീന്‍ താരം ആതിര മാധവ് തന്റെ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ അമ്മയാവാന്‍ പോവുകയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഭര്‍ത്താവ് രാജീവിനൊപ്പം ഒരു റസ്റ്റോറന്റില്‍ നിന്നും വിപുലമായി തന്നെ ആനിവേഴ്സറിയുടെ ആഘോഷങ്ങള്‍ ദമ്പതിമാര്‍ ചേര്‍ന്ന് നടത്തി.
ഇന്‍സ്റ്റാഗ്രാം പേജിലാണ് തന്റെ ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സൂചിപ്പിച്ചും ഇരുവരുടെയും ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി ഉണ്ടായതിനെ കുറിച്ചുമാണ് പുതിയ വീഡിയോയില്‍ ആതിര സൂചിപ്പിക്കുന്നത്.
താനൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ഇത്രയും നാള്‍ മറച്ച് വച്ചതാണ്. ഈ നല്ല ദിവസത്തില്‍ പ്രിയപ്പെട്ട എല്ലാവരോടുമായി തുറന്ന് പറയുകയാണെന്നും വീഡിയോയില്‍ ആതിര പറയുന്നു. ഒപ്പം മറ്റ് ചില വിശേഷങ്ങള്‍ കൂടി നടി പങ്കുവെച്ചിരിക്കുകയാണ്.
ഇന്ന് ഏറെ സന്തോഷത്തോടെ ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന കാര്യം കൂടി അനൗണ്‍സ് ചെയ്യുകയാണന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ആതിര പങ്കുവെച്ച വീഡിയോയ്ക്ക് തലക്കെട്ടായി കൊടുത്തിരിക്കുന്നു. എന്റെ ജീവിതത്തിലെ സ്നേഹത്തിന്റെയും അടി കൂടലിന്റെയും 365 ദിവസങ്ങള്‍ നിന്റെ കൂടെ ഞാനും വളര്‍ന്നു. ഞാന്‍ നല്ലൊരു ഭാര്യയല്ലെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ അതിന് ശ്രമിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇത്രയും സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. നമുക്കൊന്നിച്ച് പോരാടുകയും വളരുകയും ചെയ്യാം.
ഒരുപാട് പേര്‍ ചോദിച്ച് കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ തരാന്‍ പോവുന്നത്. നവംബര്‍ ഒന്‍പതിന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണെന്ന് ഓര്‍ത്തുവച്ച ഒരുപാട് ആളുകള്‍ ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നിറയെ മെസേജുകള്‍ വന്നു. എല്ലാവരോടും സ്നേഹം പങ്കുവെക്കുകയാണ് ആതിര. ഒപ്പം നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഈ നല്ല ദിവസത്തില്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്.
ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണ്. അഞ്ച് മാസത്തിന്റെ അടുത്ത് ആയി. ഇപ്പോള്‍ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി. ഇത്രയും നാള്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് മുന്നോട്ട് പോയത്. ഷൂടിങ്ങിനൊക്കെ പോകുമ്പോള്‍ അനുഭവിക്കാറുണ്ട്. നല്ല വൊമിറ്റിങ് ഉള്ളത് കൊണ്ട് ട്രിപ്-ഹോസ്പിറ്റല്‍ മാത്രമായി നടക്കുകയായിരുന്നു.
അതേ സമയം എന്റെ ശബ്ദത്തിന് എന്താണ് കുഴപ്പമെന്ന് പലരും ചോദിച്ചു. അത് വാള് വെച്ച് വാള് വെച്ച് പോയതാണ്. എനിക്ക് ചേച്ചിമാരാണ് ഉള്ളത്. അവരുടെ പ്രെഗ്‌നന്‍സി ഒക്കെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ബുദ്ധിമുട്ടുകള്‍ വരുമെന്ന് സ്വന്തം അനുഭവം വന്നപ്പോഴാണ് മനസിലായത്.
Keywords: News, Kerala, State, Kochi, Entertainment, Actress, Instagram, Social Media, Video, Wedding, Pregnant Woman, Mini screen fame Athira Madhav announces her pregnancy on first wedding anniversary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.