കൊച്ചി: (www.kvartha.com 26.04.2017) എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന സാന്ത്വന സംഗീതപരിപാടി ഗായകനും ഗാനരചയിതാവുമായ എച്ച് മെഹബൂബിന്റെ ഓര്‍മകളുണര്‍ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 168-ാം പതിപ്പിലാണ് മെഹബൂബ് അനുസ്മരിക്കപ്പെട്ടത്. കൊച്ചി മെഹബൂബ് ഓര്‍ക്കസ്ട്രയിലെ ശ്രദ്ധേയരായ ഗായകരാണ് മെഹബൂബിന്റെ 36-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങള്‍ ശ്രോതാക്കള്‍ക്കായി വേദിയില്‍ അവതരിപ്പിച്ചത്. മെഹബൂബ്ഭായ് എന്നറിയപ്പെട്ടിരുന്ന ഗായകന്റെ 1950 കളിലേയും 60കളിലേയും ഒരുപിടി കാലാതിവര്‍ത്തിയായഗാനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
1954 ല്‍ കെ രാഘവന്‍ സംഗീതസംവിധാനം നിര്‍വഹിച്ച നീലക്കുയില്‍ എന്ന ചിത്രത്തിലെ 'മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല' എന്ന ഗാനത്തോടെ പ്രശസ്ത ഗായകന്‍ നൗഷാദ് കൊച്ചി സംഗീതസന്ധ്യയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് 1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലെ രാഘവന്‍ മാസ്റ്ററുടെ തന്നെ പണ്ടുപണ്ടുപണ്ടു നിന്നെ കണ്ട നാളിലായി എന്ന ഗാനം വേദിയിലെത്തി. ഓര്‍ക്കസ്ട്രയിലെ ഗായകരായ ജൂനിയര്‍ മെഹബൂബ്, കിഷോര്‍ അബു, യഹിയ അസീസ്, ദിയ ആഇശ എന്നിവരായി 14 മനോഹരഗാനങ്ങള്‍ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമായ സദസ്യര്‍ക്കുവേണ്ടി ആലപിച്ചു. ദിയ ആഇശയും ജൂനിയര്‍ മെഹബൂബും ചേര്‍ന്ന് ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ, നീ അല്ലാതെ ആരുണ്ട് എന്നീ യുഗ്മഗാനങ്ങള്‍ പാടിയപ്പോള്‍ മറ്റ് ഗായകരും ജനപ്രിയഗാനങ്ങളുമായി ശ്രോതാക്കളെ പിടിച്ചിരുത്തി.
1980ല്‍ രൂപീകരിക്കപ്പെട്ട ഓര്‍ക്കസ്ട്ര 1985 ല്‍ ഗായകന്റെ പേര് സ്വീകരിച്ചു. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ തുടക്കം മുതല്‍ തന്നെ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയാണ് പരിപാടിക്ക് പശ്ചാത്തല സംഗീതസഹായം ചെയ്തുവരുന്നത്. മെഹബൂബ് ഭായിയെ സംഗീതാര്‍ചനയിലൂടെ അനുസ്മരിക്കാന്‍ അവസരം ലഭിക്കുന്നത് ഓര്‍ക്കസ്ട്രയിലെ ഓരോ അംഗത്തിനും ഒരു ബഹുമതിമയാണെന്ന് മെഹബൂബ് ഓര്‍ക്കസ്ട്രയുടെ സെക്രട്ടറി ഹുസൈന്‍ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നല്‍കുന്ന വേദിയില്‍ അദ്ദേഹത്തിന്റെ ഓര്‍മകളുണര്‍ത്തിക്കൊണ്ട് ക്ലേശം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനസംഗീതം പകരുന്നത് അംഗീകാരമായി കണക്കാക്കുന്നുവെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്നതാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Cochin, Song, News, Remembrance, Memorial, Eranakulam, Foundation, Hospital, Arts.
1954 ല്‍ കെ രാഘവന്‍ സംഗീതസംവിധാനം നിര്‍വഹിച്ച നീലക്കുയില്‍ എന്ന ചിത്രത്തിലെ 'മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല' എന്ന ഗാനത്തോടെ പ്രശസ്ത ഗായകന്‍ നൗഷാദ് കൊച്ചി സംഗീതസന്ധ്യയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് 1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലെ രാഘവന്‍ മാസ്റ്ററുടെ തന്നെ പണ്ടുപണ്ടുപണ്ടു നിന്നെ കണ്ട നാളിലായി എന്ന ഗാനം വേദിയിലെത്തി. ഓര്‍ക്കസ്ട്രയിലെ ഗായകരായ ജൂനിയര്‍ മെഹബൂബ്, കിഷോര്‍ അബു, യഹിയ അസീസ്, ദിയ ആഇശ എന്നിവരായി 14 മനോഹരഗാനങ്ങള്‍ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമായ സദസ്യര്‍ക്കുവേണ്ടി ആലപിച്ചു. ദിയ ആഇശയും ജൂനിയര്‍ മെഹബൂബും ചേര്‍ന്ന് ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ, നീ അല്ലാതെ ആരുണ്ട് എന്നീ യുഗ്മഗാനങ്ങള്‍ പാടിയപ്പോള്‍ മറ്റ് ഗായകരും ജനപ്രിയഗാനങ്ങളുമായി ശ്രോതാക്കളെ പിടിച്ചിരുത്തി.
1980ല്‍ രൂപീകരിക്കപ്പെട്ട ഓര്‍ക്കസ്ട്ര 1985 ല്‍ ഗായകന്റെ പേര് സ്വീകരിച്ചു. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ തുടക്കം മുതല്‍ തന്നെ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയാണ് പരിപാടിക്ക് പശ്ചാത്തല സംഗീതസഹായം ചെയ്തുവരുന്നത്. മെഹബൂബ് ഭായിയെ സംഗീതാര്‍ചനയിലൂടെ അനുസ്മരിക്കാന്‍ അവസരം ലഭിക്കുന്നത് ഓര്‍ക്കസ്ട്രയിലെ ഓരോ അംഗത്തിനും ഒരു ബഹുമതിമയാണെന്ന് മെഹബൂബ് ഓര്‍ക്കസ്ട്രയുടെ സെക്രട്ടറി ഹുസൈന്‍ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നല്‍കുന്ന വേദിയില്‍ അദ്ദേഹത്തിന്റെ ഓര്‍മകളുണര്‍ത്തിക്കൊണ്ട് ക്ലേശം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനസംഗീതം പകരുന്നത് അംഗീകാരമായി കണക്കാക്കുന്നുവെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്നതാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി.
Keywords: Kerala, Cochin, Song, News, Remembrance, Memorial, Eranakulam, Foundation, Hospital, Arts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.