Tributes | മലയാള സിനിമയുടെ അമ്മയ്ക്ക് വിട; അന്ത്യാഞ്ജലി അർപ്പിക്കാനെത്തി മമ്മൂട്ടിയും മോഹൻലാലും
● മലയാള സിനിമയുടെ അമ്മ വേഷങ്ങളുടെ അതുല്യ മുഖമായിരുന്നു.
● കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടന്നു.
കളമശ്ശേരി: (KVARTHA) മലയാള സിനിമയിലെ അമ്മ വേഷങ്ങളുടെ അതുല്യ മുഖമായിരുന്ന കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി മമ്മൂട്ടിയും മോഹൻലാലും.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചയായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. കുറച്ചുകാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 79 വയസായിരുന്നു.
കളമശ്ശേരി ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ സിനിമ ലോകത്തെ പ്രമുഖർ അടക്കം അനേകർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മോഹൻലാൽ, മമ്മൂട്ടി, ആന്റണി പെരുമ്പാവൂർ, എൻ എം ബാദുഷ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ അന്ത്യയാത്രയിൽ പങ്കെടുത്തു.
20-ാം വയസിൽ തന്നെ സത്യൻ, മധു എന്നീ സൂപ്പർസ്റ്റാറുകളുടെ അമ്മയായി അഭിനയിച്ച പൊന്നമ്മ നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. സിനിമയിൽ മാത്രമല്ല, ഗാനരംഗത്തും സജീവമായിരുന്നു.
കവിയൂർ പൊന്നമ്മയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്.
#KaviyurPonnamma, #MalayalamActress, #RIP, #MalayalamCinema, #ActressPassesAway, #Kerala, #India, #FilmIndustry, #Movie, #Actress