അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശനത്തിന് കൊല്ലം വേദിയാകുന്നു, ഉദ്ഘാടനം 15ന് ഗവര്‍ണര്‍ നിര്‍വഹിക്കും
Feb 14, 2019, 13:10 IST
കൊല്ലം: (www.kvartha.com 14.02.2019) അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശന മേളയ്ക്ക് കേരളം വീണ്ടും വേദിയാകുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം നേരിട്ട് എത്തുന്ന പ്രദര്‍ശന മേള ഗുണമേന്‍മയുള്ളതും മായമില്ലാത്തതുമായ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ആകര്‍ഷകമാകും.
രാജ്യത്തെ ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് ആധികാരിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാര്‍ക്കറ്റിങ് ആന്റ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ്(ഡിഎംഐ) കൊല്ലം കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റേയും സഹകരണത്തോടെ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലാണ് ദേശീയ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
വര്‍ഷം തോറും കേന്ദ്ര കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന അഗ്മാര്‍ക്ക് പ്രദര്‍ശന മേളയ്ക്ക് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കേരളം വേദിയാകുന്നത്. ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് മേള.
വിവിധ സംസ്ഥാനങ്ങളിലെ അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനും ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്ക് നേരിട്ട് വാങ്ങുന്നതിനും മേളയില്‍ അവസരമുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിലുള്ള സസ്യ പുഷ്പ ഫല പ്രദര്‍ശനം, ചക്ക മഹോല്‍സവം, നവീന ഗ്രാമചന്തകള്‍ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. കൂടാതെ ജനങ്ങള്‍ക്ക് കുടുംബസമേതം എത്തുന്നതിനായി ഷോപ്പിങ് ഏരിയ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ, ഭക്ഷ്യ മേള എന്നിവയും സജ്ജമാണ്. പകല്‍ സമയങ്ങളില്‍ വ്യാപാരി വ്യവസായി സമൂഹം, കര്‍ഷക സംഘങ്ങള്‍, ഉപഭോക്തൃ സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ നടക്കും.
നബാര്‍ഡ്, സംസ്ഥാന കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, നാളികേര വികസന ബോര്‍ഡ്, ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ സാങ്കേതിക പിന്തുണയോടെ ബോധവല്‍ക്കരണ പരിപാടികളും ഉണ്ടാകും. സായാഹ്നങ്ങള്‍ ഉല്ലാസപ്രദമാക്കുന്നതിന് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍, മാജിക് പരിശീലനം, കലാസന്ധ്യകള്‍ എന്നിവയും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മായം കണ്ടെത്തുന്നതിനുള്ള തത്സമയ പരിശോധനയ്ക്ക് സൗകര്യവും മേളയിലുണ്ട്.
Keywords: Kollam National Agmark Expo on February 15th, Kollam, News, Business, Farmers, Food, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.