തമിഴകത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പോര്; 'ലക്ഷ്മി'യെ വെട്ടി നയന്‍താര

 


ചെന്നൈ: (www.kvartha.com 28/08/2018) തമിഴ് സിനിമാ ബോക്‌സോഫീസില്‍ സൂപ്പര്‍ സ്റ്റാറും ലേഡീ സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള പോര്. പ്രഭുദേവ ചിത്രം 'ലക്ഷ്മി'യെ വെട്ടി കുതിക്കുകയാണ് നയന്‍താര പ്രധാനവേഷത്തിലെത്തുന്ന 'കൊലമാവ് കോകില'. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ചിത്രം 20 കോടി നേടിക്കഴിഞ്ഞു.

നായികാ പ്രധാന്യമുള്ള ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് നയന്‍സ് ചിത്രമായ 'കൊലമാവ് കോകില' നേടിയത്. യു എസ് ബോക്‌സോഫിലും കൊലമാവ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

നവാഗതനായ നെല്‍സണാണ് ചിത്രം സംവിധാനം ചെയ്തത്. നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വിലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭുദേവ ചിത്രം ലക്ഷ്മി, വരലക്ഷ്മി ശരത്കുമാര്‍ ചിത്രം എച് രിക്കൈ, വിജയ് സേതുപതി നിര്‍മ്മിച്ച ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ, കളരി എന്നിവയാണ് തമിഴില്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങള്‍. ഇതില്‍ പ്രഭുദേവ ചിത്രം മൂന്ന് ദിവസം കൊണ്ട് ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം 53 ലക്ഷം കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് കണക്ക്.
തമിഴകത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പോര്; 'ലക്ഷ്മി'യെ വെട്ടി നയന്‍താര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Entertainment, News, Nayan Thara, Kolamaavu Kokila box office collection: Nayanthara gifts a blockbuster
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia