അമ്മയാവാനില്ലെന്ന് കരീന കപൂര്‍

 


ADVERTISEMENT

ബോളിവുഡ് സുന്ദരി കരീന കപൂറിന് അമ്മയാകാന്‍ താല്‍പര്യമില്ല. ബോളിവുഡ് താരം സെയ്ഫ് അലിഖാനുമായി കരീന അടുത്തിടെയാണ് വിവാഹിതയായത്. വിവാഹത്തിന് മുന്‍പ് ഇരുവരുടെയും പ്രണയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇവരുടെ ദാമ്പത്യമാണ് പാപ്പരാസികളുടെ ഹോട്ട്‌ന്യൂസ്.

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കരീന വിശദീകരണവുമായി രംഗത്തെത്തിയത്. ഉടന്‍ തന്നെ അമ്മയാകേണ്ടെന്നാണ് എന്റെ തീരുമാനം. ഫാഷന്‍ മാഗസീനിനു നല്‍കിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്. കരീന എപ്പോഴാണ് അമ്മയാകുക എന്ന് അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം എന്നതിന് അതിനെ കുറിച്ച് പറയാന്‍ കഴിയില്ലെന്നും ചിലപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് കരീന പറഞ്ഞത്.

തന്റെ ഭര്‍ത്താവിന് മുന്‍ ഭാര്യ അമൃതാ സിംഗില്‍ രണ്ട് കുട്ടികളുണ്ടെന്നും അതിനാലാണ് ഉടന്‍ തന്നെ കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നും കരീന പറയുന്നത്. സാമൂഹ്യമൂല്യങ്ങള്‍ അതിര്‍വരന്പുകള്‍ വയ്ക്കാത്ത 'ആധുനിക യുഗത്തിലെ ദന്പതികള്‍' എന്നാണ് കരീനസെയ്ഫ് ബന്ധത്തെ അവര്‍ സ്വയം വിശേഷിപ്പിച്ചത്. തങ്ങളുടെ വിവാഹത്തിന് സിനിമാരംഗത്തുള്ളവരെ മുഴുവന്‍ ക്ഷണിക്കാതിരുന്നത് മനപൂര്‍വ്വമായിരുന്നെന്നും താരം അറിയിച്ചു.


അമ്മയാവാനില്ലെന്ന് കരീന കപൂര്‍ബോളിവുഡ് താരം ഷാഹിദ് കപൂറുമായുള്ള പ്രണയബന്ധത്തിനു ശേഷമാണ് സെയ്ഫുമായി കരീന അടുക്കുന്നത്. തുടര്‍ന്ന് നീണ്ടകാല പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.

KEYWORDS: Marriage, Bollywood actress, Kareena Kapoor, Kareena, Kapoor, Saif Ali Khan., Bebo, Sara, Ibrahim, Saif
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia