ഭര്‍ത്താവുമായി കടുത്ത പ്രണയത്തില്‍; വ്യാജ വാര്‍ത്തയ്‌ക്കെതിരെ കനിഹ

 


(www.kvartha.com 20.08.2016) ഭര്‍ത്താവുമായി താന്‍ കടുത്ത പ്രണയത്തിലാണെന്നും എട്ടുവര്‍ഷം മുമ്പുള്ള അതേ പ്രണയത്തില്‍ തന്നെയാണ് ഞാനും ഭര്‍ത്താവുമെന്നും നടി കനിഹ. അടുത്തിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടി കനിഹ വിവാഹമോചിതയാകുന്നുവെന്നും ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമായി അത്ര രസത്തിലല്ല എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫേസ്ബുക്കില്‍ കനിഹ തനിച്ചുള്ള ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു വാര്‍ത്ത.

എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ കനിഹ തന്നെ രംഗത്തുവന്നിരിക്കയാണ്. എട്ടുവര്‍ഷം മുമ്പുള്ള അതേ പ്രണയത്തില്‍ തന്നെയാണ് ഞാനും ഭര്‍ത്താവുമെന്നും അഞ്ച് വയസുള്ള മകനടങ്ങുന്ന തങ്ങളുടെ കുടുംബം സന്തോഷത്തിലാണെന്നും കനിഹ പറയുന്നു. മാത്രമല്ല വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തണമെന്നും, സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും കനിഹ വ്യക്തമാക്കി. ഭര്‍ത്താവ് ശ്യാമുമായി അതീവ പ്രണയത്തിലാണ് താനെന്നും എല്ലാവര്‍ക്കും നല്ലൊരു ദിവസം നേരുന്നുവെന്നും കനിഹ കൂട്ടിച്ചേര്‍ത്തു.

2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ശ്യാം രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായിരുന്നു കനിഹ. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.


ഭര്‍ത്താവുമായി കടുത്ത പ്രണയത്തില്‍; വ്യാജ വാര്‍ത്തയ്‌ക്കെതിരെ കനിഹ

Keywords:  Kaniha divorce rumours: 'We're still crazy in love,' actress responds to fake reports, Shyam Radhakrishnan, Husband, Madhyamam, Report, Facebook, Family, Marriage, Engineers, Actress, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia