16 ാം വയസില്‍ പീഡിപ്പിച്ച ബോളിവുഡ് നടന്റെ പേര് വെളിപ്പെടുത്തി കങ്കണ റണാവത്ത്; പീഡന കാര്യം നടന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും നടി

 


മുംബൈ: (www.kvartha.com 03.09.2017) ഇത്രയും കാലം രഹസ്യമാക്കി വെച്ച ആ കാര്യം ഒടുവില്‍ നടി കങ്കണ റണാവത്ത് വെളിപ്പെടുത്തി. 16 ാം വയസില്‍ തന്നെ പീഡിപ്പിച്ച ബോളിവുഡ് നടന്റെ പേരാണ് കങ്കണ റണാവത്ത് തുറന്നുപറഞ്ഞത്. പീഡന കാര്യം നടന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും നടി വേദനയോടെ റഞ്ഞു. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിക്കുകയും ആളുകള്‍ അടക്കം പറയുകയും ചെയ്ത ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്.

'പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ് എന്നാണ് നടി പറഞ്ഞത്. ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും അവരുടെ പ്രതികരണം തന്നെ കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ വ്യക്തമാക്കി.

16 ാം വയസില്‍ പീഡിപ്പിച്ച ബോളിവുഡ് നടന്റെ പേര് വെളിപ്പെടുത്തി കങ്കണ റണാവത്ത്; പീഡന കാര്യം നടന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും നടി

പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ വ്യക്തമാക്കിയിരുന്നെങ്കിലും ഇത്രയും കാലം അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല. പീഡിപ്പിക്കപ്പെടുമ്പോള്‍ എനിക്ക് അയാളെ മകളേക്കാള്‍ പ്രായം കുറവായിരുന്നുവെന്നും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും കങ്കണ പറഞ്ഞു.

എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു. കങ്കണ പറയുന്നു.

എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല, ഞാന്‍ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല, കങ്കണ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Mumbai, Entertainment, Rape, sexual abuse, attack, Actress, Kankana Ranaut, Aditya Pancholi, Sereena Wahab, Television Show, Kangana Ranaut names Aditya Pancholi as her abuser: I was a minor, went to his wife for help

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia