താടിയിലോ കയ്യിലോ പോലും കാണാനില്ല; മാസ്‌കില്ലാതെ വിജയ ചിഹ്നമുയര്‍ത്തി കാണിച്ച് വിമാനത്താവളത്തില്‍ ബോളിവുഡ് നടി, വീഡിയോ ദൃശ്യങ്ങള്‍ വിവാദത്തില്‍

 



മുംബൈ: (www.kvartha.com 30.09.2021) മാസ്‌കില്ലാതെ വിജയ ചിഹ്നമുയര്‍ത്തി കാണിച്ച് വിമാനത്താവളത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്ത്. താരത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. താരത്തിന്റെ താടിയിലോ കയ്യിലോ പോലും മാസ്‌ക് കാണാനില്ലായിരുന്നു. 

മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു കങ്കണ. വിമാനത്താവളത്തിലെത്തിയശേഷം കാറില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്നതും ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതും ഒപ്പം ഫോടോ ഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങള്‍. 

താടിയിലോ കയ്യിലോ പോലും കാണാനില്ല; മാസ്‌കില്ലാതെ വിജയ ചിഹ്നമുയര്‍ത്തി കാണിച്ച് വിമാനത്താവളത്തില്‍ ബോളിവുഡ് നടി, വീഡിയോ ദൃശ്യങ്ങള്‍ വിവാദത്തില്‍


ടെര്‍മിനലിന്റെ പ്രവേശനകവാടത്തില്‍തന്നെ മാസ്‌ക് ധരിക്കാതെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ബോര്‍ഡിനെ അവഗണിച്ചുകൊണ്ടാണ് താരത്തിന്റെ നടത്തം. നിയമം സെലിബ്രിറ്റികള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് താരത്തിന്റെ പെരുമാറ്റം. ഇത്തരത്തില്‍ മാസ്‌ക് ധരിക്കാതെയാണ് കങ്കണ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതെന്നാണ് പുതിയ വിവാദത്തിന് കാരണം.   

കങ്കണ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയതിനെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ബോര്‍ഡും നിര്‍ദേശങ്ങളും സാധാരണക്കാര്‍ക്ക് മാത്രമാണോ ബാധകം സെലിബ്രിറ്റികള്‍ ഇതൊന്നും പാലിക്കണ്ടേ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അടുത്തിടെ കോവിഡ്-19 രോഗബാധയില്‍നിന്ന് കങ്കണ രോഗമുക്തി നേടിയിരുന്നു.

Keywords:  News, National, India, Mumbai, Mask, Entertainment, Bollywood, Actress, Social Media, COVID-19, Video, Controversy, Kangana Ranaut ignores ‘no mask, no entry’ board at airport, fans ask if celebrities are exempt from rule, Watch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia