ബംഗളൂരുവില്‍ കബാലിയുടെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് എന്‍ എ ഹാരിസ് എം എല്‍ എയുടെ വക

 


ബംഗളൂരു: (www.kvartha.com 21.07.2016) സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലിയുടെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് ബംഗളൂരു ശാന്തി നഗറില്‍ എന്‍ എ ഹാരിസ് എം എല്‍ എയുടെ വക സൗജന്യം. ശാന്തി നഗര്‍ മണ്ഡലത്തില്‍ പെട്ട 1000 പേര്‍ക്കാണ് ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് എം എല്‍ എ മുന്‍കൂട്ടി നല്‍കിയിട്ടുള്ളത്.

അതാത് സ്ഥലത്ത് പാര്‍ട്ടി നേതാക്കള്‍ വഴിയാണ് കക്ഷിരാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ക്ക് ബംഗളൂരു ബാലാജി തീയേറ്ററിലെ ടിക്കറ്റ് നല്‍കിയത്. കബാലിയുടെ വിതരണക്കാരായ ശ്രീഗോകുല്‍ ഫിലിംസ് അധികൃതരുമായും ബാലാജി തീയേറ്ററുമായി ചേര്‍ന്ന് മുന്‍കൂട്ടി 1000 ടിക്കറ്റ് റിസര്‍വ് ചെയ്താണ് ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കബാലിയുടെ ആദ്യ ഷോ. ബംഗളൂരുവിലെ പ്രമുഖ കമ്പനികളെല്ലാം വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ബംഗളൂരുവിലെ ജനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. രജനിയുടെയും എം എല്‍ എയുടെയും വലിയ പോസ്റ്റുകളും കട്ടൗട്ടുകളും നഗരത്തിലും തീയേറ്റര്‍ പരിസരത്തും ഉയര്‍ന്നിട്ടുണ്ട്.

വാദ്യാഘോഷങ്ങളോടെയായിരിക്കും ഷോയ്ക്ക് ആളുകള്‍ എത്തിച്ചേരുക. രജനി ഫാന്‍സ് അസോസിയേഷനും കബാലിയുടെ പ്രചരണത്തിനായി രംഗത്തുണ്ട്. ബംഗളൂരുകാരനായ രജനികാന്തിന്റെ എല്ലാ സിനിമകള്‍ക്കും വലിയ സ്വീകരണമാണ് ലഭിച്ചുവരുന്നത്. ബംഗളൂരുവില്‍ ബസ് കണ്ടക്ടറായിരിക്കെയാണ് രജനികാന്ത് സിനിമയിലെത്തുന്നത്.

ബംഗളൂരുവില്‍ കബാലിയുടെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് എന്‍ എ ഹാരിസ് എം എല്‍ എയുടെ വക

Keywords : Bangalore, Entertainment, Film, Rajanikanth, MLA, Ticket, NA Harris MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia