ADVERTISEMENT
ന്യൂഡല്‍ഹി: ബോളീവുഡ് താരം ജിയാ ഖാന്റെ ആത്മഹത്യാ കേസ് മറ്റൊരു വഴിതിരിവിലേയ്ക്ക്. താരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആറ് പേജ് വരുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്നാണ് ഒടുവിലത്തെ റിപോര്‍ട്ട്. കേസില്‍ അറസ്റ്റിലായ സൂരജ് പഞ്ചോളിയുടെ വീട്ടില്‍ നിന്നും ലഭിച്ച പ്രണയലേഖനങ്ങളിലുള്ള കൈയ്യക്ഷരത്തില്‍ നിന്നും വിഭിന്നമാണ് പോലീസിന്റെ പക്കലുള്ള ജിയാ ഖാന്റേതെന്ന് അവകാശപ്പെടുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്.
2005ല്‍ രാം ഗോപാല്‍ വര്‍മ്മയുടെ നിശബ്ദ് എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനൊപ്പമാണ് ജിയാ ഖാന് ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജൂണ്‍ മൂന്ന് രാത്രിയാണ് ജൂഹുവിലെ വസതിയില്‍ ജിയ ഖാന് തൂങ്ങിമരിച്ചത്. ജിയാഖാന്റെ മരണത്തോടെ ആദിത്യ പഞ്ചോളിയുടെ മകന് സൂരജ് പഞ്ചോളിക്കെതിരെ ജിയയുടെ കുടുംബാംഗങ്ങള്‍ തിരിഞ്ഞതോടെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ തന്റെ മകന് നിരപരാധിയാണെന്നും ജിയാ ഖാന് മാനസീക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നുവെന്നും സൂരജിന്റെ മാതാവ് സെറീന വഹാബ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജിയയുടെ ആറ് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ സൂരജില്‍ നിന്നും മാനസീകവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിച്ചതായി വിവരിക്കുന്നുണ്ട്.
കത്ത് വ്യാജമാണെന്ന് ഉറപ്പാകാതെ പ്രതികരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. കത്തുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളുവെന്ന് പോലീസ് അറിയിച്ചു.
SUMMARY: New Delhi: In what appears to be the newest twist to the tragic Jiah Khan suicide episode, the handwriting on the six-page long suicide note that was recovered from the Bollywood actress` residence doesn’t seem to match that of the ones found at Sooraj Pancholi’s place.
Keywords: Entertainment news, New Delhi, Twist, Tragic, Jiah Khan, Suicide, Episode, Handwriting, Six-page long, Suicide note, Recovered, Bollywood actress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.