Movie | വിവേക് ആത്രേയ സംവിധാനം ചെയ്ത് നാനി നായകനായ 'സൂര്യാസ് സാറ്റർഡേ' ചിത്രത്തിന് മികച്ച പ്രതികരണം
ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുനത്.
ഹൈദരാബാദ്: (KVARTHA) തെലുങ്ക് സൂപ്പർ താരം നാനി നായകനായ 'സൂര്യാസ് സാറ്റർഡേ' ചിത്രത്തിന് മികച്ച പ്രതികരണം. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.
ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്സ് ബിജോയാണ്. തന്റെ മികച്ച സംഗീതത്തോടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ജേക്സ് ബിജോയ്ക്ക് സാധിച്ചു. 'പൊറിഞ്ചു മറിയം ജോസ്', 'അയ്യപ്പനും കോശിയും' തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജേക്സ് ബിജോയ്, തന്റെ സംഗീതത്തിലൂടെ എല്ലായ്പ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്.
'സൂര്യാസ് സാറ്റർഡേ'യിലെ സംഗീതം, പ്രത്യേകിച്ച് ബാക്ക്ഗ്രൗണ്ട് സ്കോർ, പ്രേക്ഷകരിൽ നിന്ന് വലിയ പ്രശംസ നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സംഗീതം എല്ലായ്പ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാറുണ്ട്. തരുൺ മൂർത്തി - മോഹൻലാൽ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയാണ്.
ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുനത്. കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.