സുല്‍ത്താനുമായി ഏറ്റുമുട്ടാന്‍ ഭയം; ആമിര്‍ ഖാന്‍ ദംഗലിന്റെ റിലീസ് ക്രിസ്തുമസിന്
Jun 7, 2016, 12:18 IST
മുംബൈ: (www.kvartha.com 07.06.2016) ബോളീവുഡ് താരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താനുമായുള്ള സാദൃശ്യം ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ദംഗലിന്റെ റിലീസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചന. ബോളീവുഡിലെ അടുത്ത സുഹൃത്തുക്കളായിരുന്ന സല്‍മാന്‍ ഖാനും ആമിര്‍ ഖാനും കഴിഞ്ഞ വര്‍ഷം ഒരു പാര്‍ട്ടിക്കിടെ കൊമ്പു കോര്‍ത്തത് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയായിരുന്നു റിപോര്‍ട്ട് ചെയ്തത്.
ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ ഭയന്ന് ദംഗലിന്റെ റിലീസ് ആമിര്‍ വൈകിപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈദിന് സുല്‍ത്താന്‍ തീയേറ്ററുകളിലെത്തും. എന്നാല്‍ ദംഗല്‍ ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് സൂചന.
സുല്‍ത്താന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇത് കണ്ട് ആമിര്‍ ഖാന്‍ രോഷാകുലനായെന്നും അദ്ദേഹം സുല്‍ത്താന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ബോളീവുഡ് ലൈഫ് ഡോട്ട് കോം റിപോര്‍ട്ട് ചെയ്തു.
എന്നാല്‍ സുല്‍ത്താന്റെ സംവിധായകനായ അലി അബ്ബാസ് സഫര്‍ തന്നെ ദംഗലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. 2016ലെ ഏറ്റവും വലിയ ഹിറ്റായിരിക്കും ദംഗല്‍ എന്നായിരുന്നു സഫര്‍ പറഞ്ഞത്. ഈ വാക്കുകള്‍ വെറും വാക്കല്ലെന്നാണ് സൂചന. ദംഗല്‍ അമീറിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
SUMMARY: Aamir Khan and Salman Khan's friendship developed a huge crack last year when the two reportedly had a heated argument at a party. Also, Salman and Aamir's immediate next films - Dangal and Sultan - both revolve around the same theme. Wrestling.
Keywords: Aamir Khan, Salman Khan, Friendship, Developed, Huge crack, Heated argument, Party, Immediate, Next films, Dangal, Sultan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.