പെറ്റമ്മ ശപിച്ചില്ലായിരുന്നെങ്കില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആയേനേ: ഇന്ദ്രന്‍സ്

 


ADVERTISEMENT

കാഞ്ഞങ്ങാട്: ഗുരുത്വംകെട്ടു, കുരുത്തക്കേട് കൂടി, സഹികെട്ട് സ്വസ്ഥത നഷ്ടമായ പെറ്റമ്മ പൂജാമുറിയില്‍ നിലവിളക്കിന് മുമ്പിലിരുന്ന് ശപിച്ചു. ആ ശാപമില്ലായിരുന്നെങ്കില്‍ ഞാനൊരു മോഹന്‍ലാലോ മമ്മൂട്ടിയോ ആയേനെയെന്ന് സിനിമാതാരം ഇന്ദ്രന്‍സ്. സിനിമയില്‍ ഞാനിപ്പോഴും ബാലനടനാണ്. രണ്ടിഞ്ച് നീളം കൂടിയെന്ന് മാത്രം. ഇന്ദ്രന്‍സ് സ്വയം കളിയാക്കി.

ഒരുപാട് ചീത്തപ്പേരുണ്ടാക്കി. അങ്ങിനെ പേര് ദോഷമുള്ള എനിക്ക് സിനിമയില്‍ ഒരുപാട് ചീത്തപ്പേരുണ്ടായി. കൊടക്കമ്പി, കുളക്കോഴി, കൊക്ക് അങ്ങിനെ ഒട്ടേറെ അപരനാമങ്ങള്‍ എനിക്ക് സ്വന്തം. ഇന്ദ്രന്‍സിന്റെ സ്വയം പുകഴ്ത്തല്‍ കേട്ടപ്പോള്‍ സദസ്സ് ഊറിച്ചിരിച്ചു. മാവുങ്കാലിനടുത്ത് കാട്ടുകുളങ്ങരയിലെ പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികാഘോഷവും ജവഹര്‍ ബാലജന വേദിയുടെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

പെറ്റമ്മ ശപിച്ചില്ലായിരുന്നെങ്കില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആയേനേ: ഇന്ദ്രന്‍സ്
ഷാറൂഖാനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ആകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ശരീര ഭംഗി അതിന് അനുവദിക്കുന്നില്ല. ന്യൂജനറേഷന്‍ സിനിമകള്‍ വളരുകയാണ്. പിടിച്ചു നില്‍ക്കാന്‍ മസില്‍ പിടിച്ച് നില്‍ക്കുക തന്നെ വേണം. സ്വപ്‌നം കണ്ട സിനിമാ ലോകത്ത് യാദൃശ്ചികമായാണ് ചെന്നെത്തിയത്. എല്ലാ കാര്യത്തിലും ശുഷ്‌കാന്തി കാട്ടിയാല്‍ കുട്ടികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് ചില നാടന്‍ തമാശകളിലൂടെ ഇന്ദ്രന്‍സ് മൊഴിഞ്ഞു.

ഗ്രാമങ്ങളുടെ ശുദ്ധമായ പ്രതിഛായകളാണ് സാംസ്‌കാരിക - സാഹിത്യ- കായിക സംഘടനകളെന്നും നല്ലമനസ്സിന്റെ ഉടമകള്‍ ആകാന്‍ അതുവഴി കഴിയുമെന്നും കുട്ടികള്‍ ഗുരുത്വമുള്ളവരാകണമെന്നും കൊടിയുടെയോ മതചിന്തകളുടെയോ സ്വാധീനം നോക്കാതെ പരസ്പരം സ്‌നേഹിക്കാന്‍ തയ്യാറാകണമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

Keywords:  Kanhangad, Actor, Film, Entertainment, Indrans, Mohanlal, Mammootty, Mother, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia