Legal Dispute | ഇളയരാജയ്ക്ക് പണത്തിനോട് ആർത്തിയോ, ആരുടെ ഭാഗത്താണ് ന്യായം? 'മഞ്ഞുമ്മല്‍ ബോയ്‌സ്' സംഭവം പഠിപ്പിക്കുന്നത്

 
Ilaiyaraaja's Legal Battle Over Song Rights
Ilaiyaraaja's Legal Battle Over Song Rights

Photo Credit: Facebook/ Ilaiyaraaja

ഇളയരാജ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ 60 ലക്ഷം രൂപ നല്‍കി വിവാദം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു

(KVARTHA) 'സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് പണത്തിന് ആർത്തിയാണ്, എന്നാലും പണത്തിന്റെ ആർത്തിയിൽ ഇയാൾ മൂത്തരാജായാണ്, ഇങ്ങേരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അതും പോയി', എന്നൊക്കെയുള്ള ആരോപണങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിലും മറ്റും ഇളയരാജയ്ക്ക് എതിരെ മുഴക്കുന്നത്. അതിന് കാരണവുമുണ്ട്. ഗുണ എന്ന ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന മലയാള സിനിമയില്‍ ഉപയോഗിച്ചതിന്‍റെ  പേരില്‍ നിര്‍മാതാക്കൾ  സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീർപ്പാക്കിയതാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. 

ഇളയരാജ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ 60 ലക്ഷം രൂപ നല്‍കി വിവാദം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്‍റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്‌സ് കൈവശമുള്ളവരില്‍നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ പറഞ്ഞത്. 

മഞ്ഞുമ്മല്‍ ബോയ്‌സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം. 1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത കമല്‍ ഹാസന്‍ ചിത്രമായ 'ഗുണ' യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് 'കണ്‍മണി അന്‍പോട് കാതലന്‍ നാന്‍'. ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പശ്ചാത്തലമായി വരുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിന് ശേഷം കണ്‍മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും വന്‍ ഹിറ്റായിരുന്നു. ഇതോടെയാണ് ഇളയരാജ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. 

ഇളയരാജയെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കണം. അദ്ദേഹത്തിൻ്റെ  ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ് അവർ പണം കൊടുത്ത് ഒതുക്കി തീർത്തത്, ഇത്  സമ്മതിക്കാതെ തരമില്ല. അതുപോലെ ഈ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് എതിരെ തന്നെയാണ് നിക്ഷേപം വാങ്ങി ലാഭം പോയിട്ട് മുതൽ പോലും തിരിച്ച് കൊടുത്തില്ലെന്ന് പരാതി ഉയർന്നതും അവസാനം ഇ ഡി അന്വേഷണം നേരിടുന്നതും. ഇതും ഒരു വാർത്തയായിരുന്നു. ഗാനം എന്നത് അദ്ദേഹം ത്തിന്റെ സൃഷ്ടി. ആ ഗാനം ആ സിനിമക്ക് വിജയം അനിവാര്യമാക്കി തീർത്തു. കോടികൾ കിട്ടി ലാഭം. അപ്പോൾ സ്വാഭാവികം ഇളയരാജക്ക്  ലാഭത്തിൽ ഒരു പങ്ക് അവകാശമുണ്ട്. പിന്നെ പണം മടുക്കാത്ത ആരാ ഉള്ളത് എന്ന് അദ്ദേഹത്തെ വിമർശിക്കുന്നവർ പറഞ്ഞാൽ കൊള്ളാം. 

ആ പാട്ട് ആണ് ആ പടത്തിനേക്കാൾ ട്രെൻ്റിംഗ്  ആയത്. അപ്പോൾ കൊടുക്കുന്നതിൽ എന്താണ്  തെറ്റ് എന്ന് മനസ്സിലാകുന്നില്ല. സംഗീതം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. കഴിവുള്ള മനുഷ്യൻ. പിന്നെ പണം ആർക്കാണ് ആവശ്യമില്ലാത്തത്? സമ്പന്നർക്കാണ് ആർത്തി കൂടുതൽ എന്ന് പറയാറുണ്ട്. നമ്മുടെ നേതാക്കൻമാർ എല്ലാം കണക്കല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ ആർക്കും ഒന്നും പറയാനുണ്ടാകില്ലല്ലോ. ഇനി സംഗീതം വരുന്ന വഴിയെക്കുറിച്ച് ഒരാൾ ഇട്ട പോസ്റ്റാണ് ശ്രദ്ധയാകർഷിക്കുന്നത്. അതും കൂടി ഒന്ന് മനസിലാക്കിയാൽ ഇതിൽ ആരുടെ ഭാഗത്താണ് ന്യായമെന്ന് സ്വയം വിലയിരുത്താം. 

കുറിപ്പിൽ പറയുന്നത്:

'ഇളയരാജ ചെയ്തത് 100% ശരിയായ കാര്യം. ഇളയരാജയുടെ കണ്മണി അൻപോട് ഗാനം ഉപയോഗിച്ചതിനെതിരെ മഞ്ഞുമ്മേൽ ബോയ്സിന്റെ നിർമാതാവിന് എതിരെ ഇളയരാജ കേസ് ഫയൽ ചെയ്തിരുന്നു. മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾ 60 ലക്ഷം രൂപ നൽകി നിയമപരമായ തർക്കം തീർത്തു. ഒരു പാട്ട് എങ്ങനെ ഉണ്ടാകുന്നു എന്ന് ഉദാഹരണത്തിലൂടെ നോക്കാം. ഒരു ഉദാഹരണം മാത്രമാണ്, അങ്ങനെ ഒരു ഡീൽ ഉണ്ടോ എന്നതിന് പ്രസക്തി ഇല്ല. 

1979 ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരു ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നു. സംവിധാനത്തിന് ഐ വി ശശിയെ തീരുമാനിക്കുന്നു. ടി ദാമോദരൻ തിരക്കഥ എഴുതുന്നു… ജയൻ, സീമ നായികാ നായകന്മാർ… പാട്ട് എഴുതാൻ ബിച്ചു തിരുമലയെ വിളിക്കുന്നു.. സംഗീതം ശ്യം നിർവഹിക്കുന്നു.. യേശുദാസ്, ജാനകി എന്നിവരെ പാടാൻ വിളിക്കുന്നു… പാട്ടുകളുടെ റോയൽറ്റി ആർക്ക് വേണമെങ്കിലും ആവശ്യപ്പെടാം…

ബിച്ചു തിരുമലയ്ക്ക് പറയാം ഞാൻ പാട്ട് എഴുതണമെങ്കിൽ എനിക്ക് അതിന്റെ റോയൽറ്റി വേണമെന്ന്. ശ്യാമിന് ആവശ്യപ്പെടാം, ഐ വി ശശിക്ക് പറയാം ഞാൻ സംവിധാനം ചെയ്യണമെങ്കിൽ തനിക്ക് അവകാശം വേണമെന്ന്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് തന്നെ ആർക്കും കൊടുക്കാതെ വെയ്ക്കാം. ഏറ്റവും അനിവാര്യനായ ആൾക്ക് അത് കിട്ടും. പിന്നെ ആ പാട്ടിന്റെ ഉടമ അയാളാണ്. 

ബാക്കിയുള്ളവർ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല. എന്റെ അഭിപ്രായത്തിൽ ഈ റീൽ ഒക്കെ ഹിറ്റ്‌ ആകുന്നത്, അതിൽ കുറെ പെണ്ണുങ്ങൾ കിടന്ന് തുള്ളുന്നത് കൊണ്ടല്ല. മഹാരഥന്മാർ സൃഷ്ടിച്ച ആവിഷ്‌കരിച്ച സംഗീതം കൊണ്ടാണ്. കണ്ണും കണ്ണും തമ്മിൽ തമ്മിൽ എന്ന ഗാനം വെനീസിലെ വ്യാപാരി എന്ന ചിത്രത്തിന് വേണ്ടി പുനർ സൃഷ്ടിച്ചു. പാട്ടിന്റെ അവകാശിക്ക് റോയൽറ്റി ആവശ്യപ്പെടാവുന്ന സാഹചര്യമാണത്'

ഇതാണ് കുറിപ്പിൽ പറയുന്നത്. ഇനി ആർക്കും ഊഹിച്ചെടുക്കാം ഈ വിഷയത്തിൽ ആരുടെ ഭാഗത്താണ് തെറ്റ് പറ്റുപറ്റിയതെന്ന്. ഈ രംഗത്ത് വളരെയേറെ പ്രായവും പരിഞ്ജാനവും ഉള്ളയാളാണ് ഇളയരാജ എന്നത് മറക്കരുത്. മഞ്ഞുമ്മേൽ ബോയിസിലെ അണിയറ പ്രവർത്തകർക്ക് അദ്ദേഹത്തിൻ്റെ ഒപ്പം എത്താൻ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു, കളിക്കാനിറങ്ങുമ്പോൾ ഒരേ തലത്തിൽപ്പെട്ടവരോട് കളിക്കുന്നതല്ലെ ഭംഗിയെന്നാണ് നെറ്റിസൻസിന്റെ ചോദ്യം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia