Release | ഒടുവില്‍ തീരുമാനമായി; ഹേമ കമിഷന്‍ റിപോര്‍ട് ഉടന്‍ പുറത്തുവിടും
ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിടുന്നത്.
233 പേജുള്ള റിപോര്‍ടാണ് പുറത്തുവരുന്നത്.
തിരുവനന്തപുരം: (KVARTHA) ഹേമ കമിഷന്‍ റിപോര്‍ട് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പുറത്തുവിടും. ചൊവ്വാഴ്ച വരെയാണ് റിപോര്‍ട് പുറത്തുവിടാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അവധിയായതിനാല്‍ കൂടിയാണ് റിപോര്‍ട് ഉച്ചയ്ക്ക് പുറത്തുവിടുന്നത്. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിടുന്നത്. 233 പേജുള്ള റിപോര്‍ടാണ് പുറത്തുവരുന്നത്.
നടി രഞ്ജിനിയുടെ ഹര്‍ജി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് തീരുമാനം. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് റിപോര്‍ട് കൈമാറുന്നത്. മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് മുന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്.
കമിറ്റിയുടെ റിപോര്‍ട് 2019 ഡിസംബര്‍ 31നാണ് സര്‍കാരിനു കൈമാറിയത്. ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും. 49ാം പേജിലെ 96ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കും. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ പുറത്തുവിടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപോര്‍ടും പുറത്തുവിടില്ല.
മൊഴികളും ആളുകളെ ബാധിക്കുന്ന വിവരങ്ങളും ഉള്‍പെടെയുള്ളവ പുറത്തുവരുന്നില്ലെങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Hashtags: #HemaCommissionReport #MalayalamCinema #WomensRights #India #Kerala