സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് 'ദർശന'; 'ഹൃദയ'ത്തിലെ ആദ്യ ഗാനം വൈറൽ; വീണ്ടും വിനീത് മാജിക് ഒരുങ്ങുന്നു
Oct 26, 2021, 13:36 IST
കൊച്ചി: (www.kvartha.com 26.10.2021) പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദർശന എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ഗാനം നേടുന്നത്.
സംഗീത സംവിധായകനായ ഹിശാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഹൃദയം ഒരുങ്ങുന്നത്. 15 ഗാനങ്ങളാണ് സിനിമയിലുള്ളത്.
പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, അരുൺ കുര്യൻ, ബൈജു സന്തോഷ്, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീത് തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. വിനീത് മാജികിൽ മികച്ച സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മെറിലാൻഡ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമിക്കുന്നത്.

Keywords: News, Kerala, Kochi, Song, Vineeth Srinivasan, Actor, Film, Director, Viral, Entertainment, Hrudayam, First song of 'Hrudayam' directed by Vineeth Sreenivasan released.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.