ബഹുഭാഷാ ചിത്രമായ 'ഗമന'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; അതിഥി വേഷത്തില്‍ നിത്യ മേനോനും ഭാഗമാകുന്നു
Oct 6, 2020, 09:19 IST
കൊച്ചി: (www.kvartha.com 06.10.2020) ബഹുഭാഷാ ചിത്രമായ 'ഗമന'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ശിവ കണ്ടുകുറിയും പ്രിയങ്ക ജവാല്‍ക്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അലി-സാറ ദമ്പതികളുടെ വേഷമാണ് ചിത്രത്തില്‍ ഇരുവരും അവതരിപ്പിക്കുന്നത്.
ഗായിക ശൈലപുത്രി ദേവിയായി ചിത്രത്തില്‍ നടി നിത്യ മേനോന്‍ പ്രത്യേക വേഷത്തിലെത്തുന്നു. ശ്രിയ ശരണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോഹരമായ പുഞ്ചിരിയുമായി ഒരു യാഥാസ്ഥിതിക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന നിത്യ മേനോനെ കാണുമ്പോള്‍ തന്നെ ദിവ്യത്വം ഉണ്ട്. ശ്രിയ ശരണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെയും നിത്യ മേനോന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. നവാഗതനായ സുജാന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
എയ്സ് എഴുത്തുകാരന്‍ സായ് മാധവ് ബുറ ചിത്രത്തിന്റെ ഡയലോഗുകള്‍ പെന്‍ഷന്‍ ചെയ്യുമ്പോള്‍ മാസ്ട്രോ ഇലയരാജ ശബ്ദട്രാക്ക് നല്‍കുന്നു.
Revealing the First look of @iam_shiva9696 & @ItsJawalkar as #Ali & #Zara from #GAMANAM (A Multi-language film)
— TMSRUpdates (@TMSRUOfficial) October 5, 2020
Others ⭐️ing @shriya1109
🎬 @sujanaraog
🎶#Ilaiyaraaja
📽️@gnanashekarvs
🖊@saimadhav_burra
💰 @RameshKarutoori @Pushadapu@kriafilmcorp @ProductionsKali @GamanamMovie pic.twitter.com/CdwMWwmqIl
Keywords: News, Kerala, State, Kochi, Film, Cinema, Entertainment, Telugu, Tamil, Malayalam, Hindi, Actress, Poster, First look poster in pan India film Gamanam released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.