ദുൽഖൽ സൽമാന്‍റെ മകൾക്ക് പേരിട്ടു

 


ചെന്നൈ: (www.kvartha.com 21.05.2017) മെയ് അഞ്ച് ദുൽഖർ സൽമാന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു.  ദുൽഖറിനും ഭാര്യ അമാൽ സൂഫിയയ്ക്കും പെൺകുഞ്ഞ് പിറന്ന ദിനം. കുഞ്ഞിന് ദുൽഖർ പേരിട്ടു, മറിയം അമീറ സൽമാൻ.

സോഷ്യൽ മീഡിയയിലൂടെ ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ദുൽഖറിന്‍റെ മകളെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ധാരാളം ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇതെല്ലാം വ്യാജ ചിത്രങ്ങളാണെന്നും പോസ്റ്റിൽ ദുൽഖർ പറയുന്നു.

മെയ് അഞ്ചിന് തന്നെയാണ് ദുൽഖർ നായകനായ അമൽ നീരദ് ചിത്രം സി ഐ എ പുറത്തിറങ്ങിയതും. ചിത്രം തിയേറ്ററുകളിൽ ഹിറ്റായതും ദുൽഖറിന് ഇരട്ടിമധുരമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ദുൽഖൽ സൽമാന്‍റെ മകൾക്ക് പേരിട്ടു

SUMMARY: May 5, 2017 was a special day for Mollywood actor Dulquer Salmaan, with his Amal Neerad film 'Comrade in America' hitting the screens and his wife Amal Sufiya giving birth to the couple's daughter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia