50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാനഗന്ധര്‍വന്‍ പാടി അനശ്വരമാക്കിയ ആദ്യ തമിഴ് ഗാനത്തിന് പുനര്‍ജന്മം

 


ADVERTISEMENT

ചെന്നൈ: ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാടി അനശ്വരമാക്കിയ ബൊമ്മൈ എന്ന ചിത്രത്തിലെ പാട്ടിന് പുനര്‍ജന്മം. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പാടുന്ന പാട്ട് ഗാനഗന്ധര്‍വന്‍ തന്നെയാണ് വീണ്ടും പാടി അനശ്വരമാക്കുന്നത്.   കെ.ജെ യേശുദാസിന്റെ ആദ്യ തമിഴ്ഗാനത്തിനാണ്  പുനര്‍ജന്‍മമുണ്ടായത്.  മൂടര്‍ കൂടം എന്ന ചിത്രത്തിലാണ് പാട്ട്  റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്.

നടരാജന്‍ ശങ്കരന്‍ എന്ന പുതിയ സംഗീതസംവിധായകനാണ് തന്റെ ചിത്രത്തിന്   20മിനുട്ട് ദൈര്‍ഘ്യമുള്ള പാട്ട് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പഴയതിലും കൂടുതല്‍ മനോഹരമായാണ് ഗാനഗന്ധര്‍വന്‍ ചിത്രത്തില്‍  പാടിയിരിക്കുന്നത്. യാചകന്റെ രൂപവും അവസ്ഥയും മനസില്‍ സങ്കല്‍പിച്ചാണ് സിനിമയില്‍ പാടിയിരിക്കുന്നതെന്ന് പാട്ട് കേള്‍ക്കുന്ന ഓരോരുത്തര്‍ക്കും തോന്നിപ്പോകും. അതുകൊണ്ടുതന്നെ ഇതിനെ ഒരു റീമിക്‌സായി പരിഗണിക്കാന്‍ പറ്റില്ല. എസ്. ബാലചന്ദറിന്റെ സംവിധാനത്തില്‍ ആണ് ബൊമ്മൈ എന്ന ചിത്രത്തിന്റെ പിറവി.

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാനഗന്ധര്‍വന്‍ പാടി അനശ്വരമാക്കിയ ആദ്യ തമിഴ് ഗാനത്തിന് പുനര്‍ജന്മം
നവാഗതനായ നവീന്‍ ആണ് മൂടര്‍ കൂടം  സംവിധാനം ചെയ്യുന്നത്. തത്വചിന്താപരമായ ഈ ഗാനം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ആവശ്യമായതുകൊണ്ടാണ് ഉപയോഗിച്ചതെന്നാണ്  സംവിധായകന്‍ പറയുന്നത്. ഗാനഗന്ധര്‍വന് തമിഴകം നല്‍കുന്ന ആദരമാണ് ഈ ഗാനമെന്നാണ്  സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Keywords: Chennai, K.J Yeshudas, Singer, Director, Song, Entertainment,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia