സിനിമയില്‍ ദാമ്പത്യം വാഴാത്തതെന്തേ... താലി പൊട്ടിയത് ദിവ്യ ഉണ്ണി മുതല്‍ പ്രിയദര്‍ശന്‍-ലിസി വരെ, കോട്ടം തട്ടാതെ വിരലിലെണ്ണാവുന്നവര്‍
Aug 27, 2016, 13:34 IST
കൊച്ചി: (www.kvartha.com 27.08.2016) സിനിമയിലെ താരദമ്പതിമാര്‍ക്ക് ദാമ്പത്യം വാഴാത്തതെന്തേ എന്ന ചോദ്യമാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുന്നത്. സിനിമാരംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള വിവാഹം ഓരോ ദിവസവും വേര്‍പ്പിരിയുന്നത് കണ്ടാണ് ഇത്തരം ഒരു ചോദ്യം ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ രംഗത്തുള്ളവര്‍ക്കെതിരെ പെട്ടെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നതാണ് ദാമ്പത്യ ബന്ധം തകരാന്‍ കാരണമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. താര ദമ്പതിമാര്‍ താലി പൊട്ടിക്കുന്നത് കണ്ട് പകച്ചിരിക്കുകയാണ് ആരാധകര്‍. സിനിമാരംഗത്തുള്ളവര്‍ ഒന്നൊന്നായി വേര്‍പ്പിരിയുമ്പോഴാണ് വിരലിലെണ്ണാവുന്ന ചിലര്‍ കെട്ടുറപ്പും സന്തോഷകരവുമായ കുടുംബജീവിതം നയിച്ച് മാതൃകയാവുന്നത്.
ദിവ്യാ ഉണ്ണി മുതല്‍ പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ വിവാഹമോചനങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ ജയറാം-പാര്‍വ്വതി, ബിജു മേനോന്‍-സംയുക്ത വര്‍മ്മ, ഷാജി കൈലാസ്-ആനി, ഇന്ദ്രജിത്ത്-പൂര്‍ണിമ തുടങ്ങിയവരുടെ ദാമ്പത്യ ബന്ധം എല്ലാവര്‍ക്കും മാതൃകയാകുന്നു. സിനിമയ്ക്ക് പുറത്തുനിന്ന് വിവാഹം കഴിച്ച മമ്മുട്ടി, മോഹന്‍ലാല്‍, കുഞ്ചക്കോ ബോബന്‍, പൃത്വിരാജ് തുടങ്ങിയവരും നല്ല നിലയില്‍ ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.
പലരുടെയും വിവാഹബന്ധങ്ങള്‍ വേറിട്ടെങ്കിലും ഇതില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ചര്‍ച്ച ചെയ്തത് ദിലീപ്-മഞ്ചു വാര്യര്‍ വിവാഹമോചനമാണ്. 19 ാം വയസ്സില്‍ സിനിമാരംഗത്ത് കത്തിനില്‍ക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മഞ്ചു-ദിലീപ് പ്രണയവിവാഹം നടക്കുന്നത്. മലയാളി കുടുംബ പ്രേക്ഷകരുടെ അന്നും ഇന്നും ഇഷ്ട നായികയായ കാവ്യാമാധവന്റെ വിവാഹവും മലയാളികള്‍ ഏറെ താല്‍പര്യത്തോടെ കണ്ടുനിന്നെങ്കിലും ചുരുങ്ങിയ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
അടുത്ത കാലത്തായി വിവാഹ മോചിതരായ അല്ലെങ്കില്‍ മോചിതരാകാന്‍ ഒരുങ്ങുന്ന താരങ്ങളുടെ പട്ടിക ചെറുതൊന്നുമല്ല. മഞ്ചു-ദിലീപ്, കാവ്യ-നിഷാല്‍, മീരാ ജാസ്മിന്‍-രാജേഷ്, ദിവ്യ ഉണ്ണി-സുധീര്‍ ശേഖരന്‍, കല്‍പ്പന-അനില്‍, മുകേഷ്-സരിത, മനോജ് കെ ജയന്‍-ഊര്‍വ്വശി, ഗണേശ് കുമാര്‍-യാമിനി, രചന നാരായണന്‍ കുട്ടി-അരുണ്‍, സിദ്ധാര്‍ത്ഥ് ഭരതന്‍-അഞ്ചു ദാസ്, ജ്യോതിര്‍മയി-നിഷാന്ത് കുമാര്‍, ബാല-അമൃത, മമ്ത-പ്രഗിത് പത്മനാഭന്‍, മോഹിനി-ഭാരത്, സുകന്യ-ശ്രീധരന്‍, മീര വാസുദേവ്-ജോണ്‍, ഭാഗ്യലക്ഷ്മി-രമേശ് കുമാര്‍, മാതു-ജേക്കബ്, ഭാനുപ്രിയ-ആദര്‍ശ്, ലെന-അഭിലാഷ്, ചാര്‍മിള-രാജേഷ്, പ്രിയങ്ക നായര്‍-ലോറന്‍സ്, അമല പോള്‍-വിജയ്, പ്രിയദര്‍ശന്‍-ലിസി തുടങ്ങി നിരവധി താരങ്ങളാണ് ഈ പരമ്പരയില്‍ അംഗങ്ങളായിട്ടുള്ളത്.
അതേ സമയം, ഇപ്പോഴത്തെ യുവതാരങ്ങളില്‍ സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി വിവാഹം കഴിച്ച ദുല്‍ഖര്‍ സല്‍മാന്‍- അമല്‍ സൂഫിയ, നിവിന്‍ പോളി-അന്ന ജോയ്, ആസിഫ് അലി- സമ മസ്‌റിന്‍, ഫഹദ് ഫാസില്‍-നസ്രിയ തുടങ്ങിയവര്‍ നല്ലനിലയില്‍ ദാമ്പത്യജീവിതം നയിക്കുന്നവരാണ്. ഫഹദ്-നസ്രിയ ദാമ്പത്യ ജീവിതം കുളം തോണ്ടാന്‍ പാപ്പരാസികള്‍ കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും താരങ്ങള്‍ അത് പാടെ തള്ളിക്കളയുകയായിരുന്നു.
Keywords: Kerala, Malayalam, film, Cine Actor, Kochi, Entertainment, Coupels, Manju-Dileep, Kavya, Dulquar Salman, Mammootty, Mohan Lal, Divorce.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.