ടൊവിനൊ നായകനാകുന്ന 'തല്ലുമാല' ലൊകേഷനില്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം; പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടി
Mar 8, 2022, 11:53 IST
കൊച്ചി: (www.kvartha.com 08.03.2022) 'തല്ലുമാല'യുടെ ലൊകേഷനില്‍ സംഘര്‍ഷമെന്ന് ആരോപണം. പരിക്കേറ്റ് ശമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചിത്രത്തിന്റെ കളമശ്ശേരിയിലെ ലൊകേഷനിലാണ് സംഭവം. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ടൊവിനൊ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി എച് എം ടി കോളനിയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്നാണ് വിവരം.
രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായെന്നും തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദിച്ചെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം. ഇതിനിടെ ലൊകേഷനിലെ രണ്ടു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപോര്‍ടുണ്ട്.
ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.