ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ് പുതിനെയും അദ്ദേഹത്തിന്റെ ടാലന്റ് മാനേജര്‍ ദിഷ സാലിയനെയും കൊലപ്പെടുത്തിയത്, 2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ട്, രണ്ട് സംഭവങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുടെ പല ഭാഗങ്ങളും കാണാനില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി
Feb 19, 2022, 16:15 IST
മുംബൈ: (www.kvartha.com 19.02.2022) 2020 ലാണ് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ് പുതിനെയും അദ്ദേഹത്തിന്റെ ടാലന്റ് മാനേജര്‍ ദിഷ സാലിയനെയും സിനിമാലോകത്തിന് നഷ്ടമായത്. ദിഷ സാലിയനെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച നിലയിലും സുശാന്ത് സിംഗ് രജ് പുതിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ ആരോപിക്കുന്നത്.
സുശാന്ത് സിംഗ് രജ് പുതിനെയും അദ്ദേഹത്തിന്റെ ടാലന്റ് മാനേജര്‍ ദിഷ സാലിയനെയും കൊലപ്പെടുത്തിയത് ഒരേ കൂട്ടം ആളുകളാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. രണ്ട് സംഭവങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുടെ പല ഭാഗങ്ങളും കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞാന്‍ ഉറപ്പിച്ച് പറയുന്നു.... ദിഷ സാലിയന്‍ 2020 ജൂണ്‍ 8 ന് ബലാത്സംഗം ചെയ്യപ്പെട്ടാണ് കൊല്ലപ്പെട്ടത്. സുശാന്ത് സിംഗ് രജ് പുത് ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ദിഷ സാലിയന്റെ പോസ്റ്റുമോര്‍ടം റിപോര്‍ട് പൊതുസഞ്ചയത്തില്‍ ഇല്ല. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയാം. ഇപ്പോഴത്തെ സര്‍കാര്‍ മാറുമ്പോള്‍, ഈ ജീവനക്കാരും ഡോക്ടര്‍മാരും സംസാരിക്കും- അദ്ദേഹം പറഞ്ഞു.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഒന്നും പുറത്തുവന്നിട്ടില്ലെന്നും കൊലപാതക അന്വേഷണം ഒരിക്കലും അവസാനിക്കില്ലെന്നും ഇനിയും എപ്പോള്‍ വേണമെങ്കിലും അക്കാര്യം തുറക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി ബി ഐ ആവശ്യപ്പെടുന്ന ഏത് വിവരവും നല്‍കാന്‍ താന്‍ തയ്യാറാണെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് കൂടിയായ റാണെ പറഞ്ഞു.
2020 ജൂണ്‍ എട്ടിന് രാത്രിയില്‍ മുംബൈയിലെ മലാഡിലുള്ള ഗാലക്‌സി റീജന്റ് കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി മരിച്ചനിലയിലാണ് ദിശയെ കണ്ടെത്തിയത്. ദിശയുടെ മരണത്തില്‍ അപകടമരണത്തിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. ദിശയുടെ മരണത്തില്‍ സുശാന്ത് സമൂഹ മാധ്യമത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് 2020 ജൂണ്‍ 14 ന് ബാന്ദ്രയിലെ ഫ്ലാറ്റില്‍ സുശാന്തിന്റെ (34) മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്.
സീ ചാനലിലെ 'പവിത്ര റിശ്ത' എന്ന സീരിയയിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. 'കൈ പോ ചെ' എന്ന സിനിമയിലൂടെയാണ് സിനിമാ അരങ്ങേറ്റം.
അതേസമയം, സുശാന്തിന് പുറമെ വരുണ്‍ ശര്‍മ്മ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.