Criticism | ജസ്റ്റിസ് ഹേമയുടേത് സിനിമയിലേക്ക് വരുന്ന പുതിയ തലമുറയെ ആശങ്കപ്പെടുത്തുന്ന റിപോര്‍ട്; ഇത് മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുപോകുമെന്ന് സംവിധായകന്‍ വിനയന്‍
സിനിമാരംഗത്ത് മാഫിയ ഗ്രൂപ്പിന്റെ പീഡനം ലൈംഗികമായി മാത്രമല്ല, മറ്റ് തരത്തിലുള്ള പീഡനം ഏറ്റുവാങ്ങിയ ആളാണ് താനെന്നും ഓര്‍മപ്പെടുത്തല്‍
സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന്റെ ഭാഗമായാണ് താന്‍ 12 വര്‍ഷത്തോളം സിനിമയ്ക്ക് പുറത്തു നിന്നത്.
ഈ റിപോര്‍ട് ചരിത്ര പ്രാധാന്യമുള്ളത്.
തിരുവനന്തപുരം: (KVARTHA) സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റിപോര്‍ടാണ് ജസ്റ്റിസ് ഹേമയുടേതെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനയന്‍. സിനിമയിലേക്ക് വരുന്ന പുതിയ തലമുറയെ ആശങ്കപ്പെടുത്തുന്ന റിപോര്‍ടാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ഇത്രയല്ലേ ഉള്ളൂ, ഇതിനെക്കാള്‍ വലുത് കണ്ടിട്ടുണ്ട്' എന്ന രീതിയില്‍ മന്ത്രിമാര്‍വരെ സംസാരിക്കുന്നത് കണ്ടു, മാത്രമല്ല സിനിമാക്കാരും ഈ രീതിയില്‍ സംസാരിക്കുന്നത് കണ്ടതായും വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇനിയും ഉറക്കം നടിക്കരുതെന്നാണ് തനിക്ക് അവരോട് പറയാനുള്ളത്. കാരണം അത് സിനിമാ മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുപോകും. ഹേമ കമിറ്റി നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.
വിനയന്റെ വാക്കുകള്‍:
സിനിമാരംഗത്ത് മാഫിയ ഗ്രൂപ്പിന്റെ പീഡനം ലൈംഗികമായി മാത്രമല്ല, മറ്റ് തരത്തിലുള്ള പീഡനം ഏറ്റുവാങ്ങിയ ആളാണ് ഞാന്‍. ഈ പോക്ക് മലയാള സിനിമയ്ക്ക് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞതാണ്. സിനിമയിലെ താഴേത്തട്ടിലുള്ളവര്‍ക്കായി എന്റെ നേതൃത്വത്തില്‍ യൂനിയനുണ്ടാക്കി.
'മാക്ട' സംഘടന തകര്‍ത്തതിന് മുന്നില്‍ നിന്നത് ഒരു നടനാണെന്ന് ഹേമ കമിറ്റി റിപോര്‍ടില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന്റെ ഭാഗമായാണ് ഞാന്‍ 12 വര്‍ഷത്തോളം സിനിമയ്ക്ക് പുറത്തു നിന്നത്. ഈ റിപോര്‍ട് ചരിത്ര പ്രാധാന്യമുള്ളതാണെന്നും വിനയന്‍ പറഞ്ഞു.
#JusticeHema #Vinayan #MalayalamCinema #FilmIndustry #HemaReport #DirectorVin-ay-an