ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു, പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം: വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ സംവിധായകന്‍ ആഷിക് അബു

 



തിരുവനന്തപുരം: (www.kvartha.com 24.06.2021) സ്ത്രീ പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തില്‍ സംവിധായകന്‍ ആഷിക് അബുവും രംഗത്തെത്തി. ജോസഫൈന്‍ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. 

'വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം'- ആഷിക് അബു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമീഷന്‍ അധ്യക്ഷ പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കോണ്‍ഗ്രസ് വലത് പ്രൊഫൈലുകള്‍ക്ക് പുറമെ ഇടത് അനുഭാവികളും അധ്യക്ഷനെതിരെ രംഗത്തെത്തി. 

ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു, പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം: വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ സംവിധായകന്‍ ആഷിക് അബു


മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ജോസഫൈന്‍ വിശദീകരിക്കണമെന്നും തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു. സിനിമാസാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ ജോസഫൈനിതിരെ രംഗത്തെത്തി.

    




Keywords:  News, Kerala, State, Thiruvananthapuram, Director, Social Media, Protesters ,Trending, Entertainment, Media, Complaint, Director Ashiq Abu against MC Josephine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia