'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല'; ബിഗ്ബോസ് താരമായ മജ് സിയയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ഡിംപലിന്റെ അമ്മ രംഗത്ത്

 


കൊച്ചി: (www.kvartha.com 19.05.2021) ബിഗ് ബോസ് താരങ്ങളായ മജ് സിയ ബാനുവും ഡിംപലും തമ്മില്‍ മികച്ച സൗഹൃദമായിരുന്നു ഷോയില്‍. എന്നാല്‍ ഷോയില്‍ നിന്നും പുറത്തായ ശേഷം മജ്സിയ ഡിംപലിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ ചില വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടിയിരുന്നു. അച്ഛന്റെ മരണത്തോടെ ഷോയില്‍ നിന്ന് പുറത്ത് വന്ന ഡിംപല്‍ തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞായിരുന്നു മജ് സിയ രംഗത്തെത്തിയത്.

'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല'; ബിഗ്ബോസ് താരമായ മജ് സിയയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ഡിംപലിന്റെ അമ്മ രംഗത്ത്

ഇപ്പോഴിതാ മജ് സിയയുടെ ആരോപണത്തിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപലിന്റെ അമ്മ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ മജ് സിയയ്ക്ക് എതിരെയാണ് ഡിംപലിന്റെ അമ്മ സംസാരിച്ചത്.

'ആരാണ് മജ് സിയ? ജനിപ്പിച്ച എനിക്കില്ലാത്ത വേദന, കൂടപ്പിറപ്പുകള്‍ക്കില്ലാത്ത, സഹോദരനെപ്പോലെയുള്ള അഖില്‍ മോനില്ലാത്ത എന്ത് വേദനയാണ് ഡിംപലിനെക്കുറിച്ച് മജ് സിയയ്ക്കുള്ളത്. മജ് സിയ എപ്പോഴാണ് ഡിംപലിനെ സഹായിച്ചത്. എല്ലാം എല്ലാവരും കാണുന്നതാണ്.

തന്നെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചയാളെ ജീവന്‍ കൊടുത്ത് സ്നേഹിക്കുന്ന സ്വഭാവമുണ്ട് ഡിംപലിന്. അത് ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ളതാണ്. ഞങ്ങളുടെ ഒരു വീക്ക് നെസ്സാണ് അത്. എന്നെപ്പോലെയാണെന്ന് അവള്‍ എപ്പോഴും പറയാറുണ്ട്. അമ്മയാണെന്റെ റോള്‍ മോഡലെന്ന്. കറക്റ്റാണ് ഞാന്‍ അങ്ങനെയാണ്. ക്ഷമിക്കാനും വിട്ടുകൊടുക്കാനും വീണ്ടും അവരോട് കൂട്ടുകുടാനും തയ്യാറാവാറുണ്ട് ഞാന്‍. ഡിംപലും അതേ പോലെയാണ്. പപ്പയെ പോലെയാണ് മറ്റു മക്കളായ തിങ്കളും നയനയും. തെറ്റായ കാര്യമാണ് മജ് സിയ പറയുന്നത്.

ഫോണെല്ലാം അഖില്‍ മോന്റെ കൈയ്യിലായിരുന്നു. പപ്പയുടെ ബോഡിയുമായി നേരെ മീററ്റിലേക്ക് പോവുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഞങ്ങള്‍ കാണുന്നത്. ഡിംപല്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മജ് സിയ തിങ്കളിന്റെയും ഡിംപലിന്റേയും ഫോണില്‍ വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്ത് മോശം കാര്യമാണ് ആ കുട്ടി ചെയ്തത്. സുഹൃത്തുക്കളുടെ ഫോണ്‍ എടുത്ത് സംസാരിക്കാന്‍ പറ്റിയ മാനസിക അവസ്ഥ ആയിരുന്നോ ഞങ്ങള്‍ക്ക് ആ സമയത്ത്?

ഡിംപല്‍ പോയപ്പോള്‍ മുതല്‍ ഫോണ്‍ ആക്ടീവാണ്. അത് തിങ്കളാണ് ഉപയോഗിക്കുന്നത്. തിങ്കള്‍ മജ്സിയയോട് സംസാരിച്ചിരുന്നു. ഞങ്ങളെല്ലാം വല്ലാത്ത അവസ്ഥയിലാണ്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.

അത്രയും അടുത്ത സുഹൃത്താണെങ്കില്‍ അന്ന് മജ് സിയ എവിടെയോ പാര്‍ടിയില്‍ പോയി ഡാന്‍സ് കളിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നു. ഇളയ മകള്‍ക്ക് ആരോ തെളിവായി വിഡിയോ അയച്ച് കൊടുത്തിരുന്നു. ആത്മാര്‍ഥ സൗഹൃദമായിരുന്നില്ല മജ് സിയയുടേത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ അത് നേരിട്ട് ചോദിക്കണമായിരുന്നു. മീഡിയയില്‍ പോയി സംസാരിച്ചത് ഡൗണാക്കാന്‍ വേണ്ടിയാണ്. അങ്ങനെ വാടുന്ന കുടുംബമല്ല ഇത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല.' 'എന്നും ഡിംപലിന്റെ മാതാവ് ശക്തമായി പ്രതികരിച്ചു.

Keywords:  Dimple's mother reacts to Bigg Boss star Majsia's allegation, Kochi, News, Big Boss, Entertainment, Allegation, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia