ADVERTISEMENT
പച്ചക്കുതിര, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. സദ്ദാം ശിവന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ദിലീപും ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു അധോലോകനായകന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് കൈകാര്യം ചെയ്യുന്നത്.
ഈ ചിത്രത്തിലൂടെ ഹന്‍സിക മൊത്‌വാനി മലയാളത്തില്‍ അരങ്ങേറ്റം നടത്തും. 2004ല്‍ ജോഷി - ദിലീപ് കൂട്ടുകെട്ടില്‍ ഇറങ്ങിയ റണ്‍വേയുടെ രണ്ടാം ഭാഗമാണ് സദ്ദാം ശിവന്‍ എന്നും സൂചനയുണ്ട്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ ഈ വാര്‍ത്ത തള്ളിക്കളയുന്നുമുണ്ട്. ഇതൊരു പുതിയ വിഷയം ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
റണ്‍വേ കൂടാതെ ലയണ്‍, ജൂലൈ 4, ട്വന്റി ട്വന്റി എന്നിവയെല്ലാം ജോഷിയും ദിലീപും ഒന്നിച്ച ചിത്രങ്ങളാണ്. ഇക്കൂട്ടത്തില്‍ ലയണ്‍ സൂപ്പര്‍ഹിറ്റായിരുന്നു. ചെയ്ത ഇരട്ട വേഷങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. ദിലീപിന്റെ അടുത്തകാലത്തെ വേഷങ്ങള്‍ നോക്കിയാല്‍ പലതും പലരീതിയിലും വ്യത്യസ്തമാണ്. ചാന്തുപൊട്ടിലെ പെണ്‍സ്‌റ്റൈലിലുള്ള കഥാപാത്രവും, മായാമോഹിനിയിലെ നായിക വേഷവും ഏറ്റവും ഒടുവില്‍ സൗണ്ട് തോമയിലെ മുച്ചുണ്ടുകാരനുമെല്ലാം ദിലീപിന്റെ വ്യത്യസ്തതയുള്ള റോളുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ദിലീപ് വീണ്ടും ഇരട്ടവേഷത്തിലുമെത്തുന്നു.
Keywords: Christian Brothers, Dileep and Joshiy, Saddam Shivan, Pachakuthira, Kunjikoonan, Dileep, Lion, July 4, Twenty:20

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.