റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദംഗല്‍ പൂര്‍ണരൂപത്തില്‍ ഫെയ്‌സ്ബുക്കില്‍; 3.5 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു; 20,000 ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തു

 


മുംബൈ: (www.kvartha.com 25.12.2016) റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ പൂര്‍ണരൂപത്തില്‍ ഫെയ്‌സ്ബുക്കില്‍ എത്തി. ക്രിസ്തുമസ് റിലീസ് ആയി വെള്ളിയാഴ്ച തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കവെയാണ് ഫെയ്‌സ്ബുക്കില്‍ പൂര്‍ണരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്.

പാക്കിസ്ഥാനില്‍ നിന്നാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടതെന്നാണ് സൂചന. ഹാഷിം അഹ് എന്ന ഫെയ്‌സ്ബുക്ക് യൂസര്‍ ആണ് ദംഗല്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. മൂന്നര ലക്ഷത്തിലധികം പേര്‍ മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. ഇതിനകം 20,000 ത്തിലേറെ ഉപഭോക്താക്കള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. വന്‍തോതില്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 5,000 ത്തോളം സ്‌ക്രീനുകളിലാണ് ദംഗല്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദംഗല്‍ പൂര്‍ണരൂപത്തില്‍ ഫെയ്‌സ്ബുക്കില്‍; 3.5 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു; 20,000 ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തു



ആമിര്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഗുസ്തി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ ഗുസ്തി പശ്ചാത്തലമാക്കി സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ വന്‍ കളക്ഷന്‍ നേടിയാണ് മുന്നേറിയത്. എന്നാല്‍ ദംഗല്‍ സുല്‍ത്താനേക്കാള്‍ മികച്ച പ്രതികരണവുമായാണ് ദംഗല്‍ മുന്നേറുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദംഗല്‍ പൂര്‍ണരൂപത്തില്‍ ഫെയ്‌സ്ബുക്കില്‍; 3.5 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു; 20,000 ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തു

Keywords:  India, Entertainment, film, Theater, Bollywood, Hindi, Mumbai, Released, Facebook, Amir Khan, Full Movie,'Dangal' full movie on facebook

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia