സല്‍മാന്‍ ഖാനും ഷാരൂഖിനുമെതിരെ കേസില്ല

 


മുംബൈ: (www.kvartha.com 07.06.2016) മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി ബോളീവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡെല്‍ഹി അഡീഷണല്‍ മെട്രോ പൊളിറ്റന്‍ കോടതിയാണ് ഹര്‍ജി തള്ളിയത്.

കളേഴ്‌സ് ചാനലില്‍ സം പ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലായിരുന്നു ഹര്‍ജിക്ക് ആസ്പദമായ സംഭവം നടന്നത്. ഷാരൂഖും സല്‍മാനും ഷൂ ധരിച്ച് കാളീ ക്ഷേത്രത്തില്‍ കയറുന്ന രംഗങ്ങളായിരുന്നു ഇതിലുണ്ടായത്. എന്നാല്‍ ഈ രംഗങ്ങള്‍ ഗ്രീന്‍ സ്‌ക്രീന്‍ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്ന് ചാനല്‍ അറിയിച്ചിരുന്നു.

സ്‌പെഷ്യല്‍ എഫക്ട്‌സ് വഴിയാണ് ക്ഷേത്രത്തിന്റെ പശ്ചാത്തലം ചെയ്തത്.സൗരവ് ഗുലാത്തിയെന്ന അഭിഭാഷകനാണ് ചാനലിനും ഖാന്മാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്.

സല്‍മാന്‍ ഖാനും ഷാരൂഖിനുമെതിരെ കേസില്ല

SUMMARY: NEW DELHI: A Delhi court today dismissed a criminal complaint seeking registration of a police case against actors Salman Khan and Shah Rukh Khan for allegedly hurting religious sentiments by entering the sets of a temple wearing shoes while shooting for reality show 'Bigg Boss 9'.

Keywords: NEW DELHI, Delhi court, Dismissed, Criminal, Complaint, Seeking, Registration, Police case, Actors, Salman Khan, Shah Rukh Khan, Hurting, Religious sentiments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia