മോഹന്‍ലാലിനെതിരെ അങ്കത്തിനിറങ്ങിയ സാംസ്‌കാരിക നായകന്മാര്‍ പെട്ടു; മുഖ്യമന്ത്രിക്ക് നല്‍കിയത് വ്യാജ ഒപ്പുകളിട്ട ഹര്‍ജിയെന്ന് സൂചന; പരാതിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഹര്‍ജിയിലെ ആദ്യ ഒപ്പുകാരനായ നടന്‍ പ്രകാശ് രാജ്, വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 24.07.2018)  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരെ സിനിമ സാംസ്‌കാരിക കൂട്ടായ്മ എന്ന പേരില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത് വ്യാജ ഒപ്പുകളിട്ട ഹര്‍ജിയെന്ന് സൂചന. പരാതിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ് വ്യക്തമാക്കി. ഇതോടെ മോഹന്‍ലാലിനെതിരെ രംഗത്തിറങ്ങിയവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്. നേരത്തെ ഹര്‍ജിക്കെതിരെ പലരും രംഗത്തെത്തിയിരുന്നു.

'പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ജിക്കെതിരായി പ്രതിഷേധമുണ്ടെന്ന് അറിഞ്ഞു. ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. മോഹന്‍ലാല്‍ജിക്കെതിരെ ഞാന്‍ ഒപ്പ് വെച്ചിട്ടില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു'; പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ലാലിനെതിരെ അങ്കത്തിനിറങ്ങിയ സാംസ്‌കാരിക നായകന്മാര്‍ പെട്ടു; മുഖ്യമന്ത്രിക്ക് നല്‍കിയത് വ്യാജ ഒപ്പുകളിട്ട ഹര്‍ജിയെന്ന് സൂചന; പരാതിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഹര്‍ജിയിലെ ആദ്യ ഒപ്പുകാരനായ നടന്‍ പ്രകാശ് രാജ്, വീഡിയോ കാണാം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സിനിമ സാംസ്‌കാരിക കൂട്ടായ്മയെന്ന സംഘം രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി 105 പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഇതില്‍ ആദ്യത്തെ പേര് നടന്‍ പ്രകാശ് രാജിന്റേതായിരുന്നു. തന്റെ പേരില്‍ വ്യാജ ഒപ്പിട്ടതിനെതിരെ പ്രകാശ് രാജ് തന്നെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയെയും സാംസ്‌കാരിക കൂട്ടായ്മ കബളിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Prakash Raj, Actor, Fake,Kerala, Thiruvananthapuram, News, Mohanlal, Entertainment, Controversy, Award, film, Kamal, Video, Clarifying by Prakash Raj on wrong news relating to Mohanlal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia