താരതിളക്കത്തില്‍ 'വിസ്മയരാവി'ലൂടെ സീ കേരളത്തിന്റെ അവതരണം

 


കൊച്ചി: (www.kvartha.com 05.11.2018) സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പുതിയ മലയാളം വിനോദ ചാനലായ സീ കേരളത്തിന്റെ അവതരണത്തിനു മുന്നോടിയായി കൊച്ചിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ മെഗാ പരിപാടിയായ വിസ്മയരാവ് സംഘടിപ്പിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം മുഖ്യാതിഥിയായ ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ, സീല്‍ സീ കേരളം കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മമ്മൂട്ടി, ജയറാം , മാധൂരി ദീക്ഷിത്, കാര്‍ത്തി, റാണാ ദഗുബ, കെപിഎസി ലളിത, മഞ്ജു വാര്യര്‍, ജൂഡ് ആന്റണി, പ്രിയാമണി, ജയ് കുമാര്‍ നായര്‍ തുടങ്ങിയവരും വിസ്മയരാവിന് തിളക്കമേകി. ചാനലിന്റെ ബ്രാന്‍ഡ് ഗാനം, സംഗീതം നല്‍കിയ പിന്നണി ഗായകന്‍ അല്‍ഫോന്‍സ് ജോസഫ് അവതരിപ്പിച്ചു.

താരതിളക്കത്തില്‍ 'വിസ്മയരാവി'ലൂടെ സീ കേരളത്തിന്റെ അവതരണം

സ്റ്റീഫന്‍ ദേവസിയും അനു സിതാരയും ചേര്‍ന്ന് നടത്തിയ സംഗീത പരിപാടി വിസ്മയരാവിനെ സജീവമാക്കി. തിളക്കവും ഗ്ലാമറും സംഗീതവും വിനോദവും നിറഞ്ഞു നിന്ന സായാഹ്നത്തില്‍ മലയാള വിനോദ വ്യവസായത്തിലെ പ്രമുഖ താരങ്ങളെല്ലാം എത്തി മലയാളം ടെലിവിഷന്‍ രംഗം കീഴടക്കാന്‍ ഒരുങ്ങുന്ന സീ കേരളത്തിന് പിന്തുണ അറിയിച്ചു.

സീ കേരളവുമായി സംസ്ഥാനത്ത് എത്തിയതിന്റെ ആവേശത്തിലാണ് സീലെന്നും ഇതോടെ ദക്ഷിണേന്ത്യയില്‍ മൊത്തം അഞ്ചു ചാനലുമായി സീലിന്റെ സാന്നിധ്യം ശക്തമാക്കുകയാണെന്നും പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് വ്യത്യസ്തമായ നിലവാരമുള്ള പരിപാടികളിലാണ് ചാനലിന്റെ സാന്നിധ്യം പടുത്തുയര്‍ത്തുന്നതെന്നും സീ കേരളം ബ്രാന്‍ഡിന്റെ വാഗ്ദാനമായ ''നെയ്‌തെടുക്കും ജീവിത വിസ്മയങ്ങളിലൂടെ'' സാഹചര്യങ്ങള്‍ക്കൊത്ത് ഉയര്‍ന്ന് ജീവിതത്തില്‍ അത്ഭുതങ്ങള്‍ കുറിക്കാന്‍ ഓരോ മലയാളിയെയും ആവേശം കൊള്ളിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍ വിസ്മയരാവിന്റെ അവതരണ വേളയില്‍ പറഞ്ഞു.

മിയ, വാമിഖാ ഗാബി എന്നിവരുടെ പ്രകടനങ്ങളും ഇല്ല്യൂഷനിസ്റ്റ് രാജ് കലേഷും സാരീഗമപാ പരിപാടിയിലൂടെ (സീ ടിവി) രാജ്യത്തെ സംഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന വൈഷ്ണവ്, യുംന, സിദ്ധാര്‍ത്ഥ് എന്നിവരും പരിപാടിക്ക് കൊഴുപ്പേകി.

നവംബര്‍ അവസാനത്തോടെ സീ കേരളം സംപ്രേഷണം ആരംഭിക്കും. 52 മണിക്കൂറിലധികം വരുന്ന ഉളളടക്കത്തില്‍ ഏഴു ഫിക്ഷന്‍, മൂന്നു നോണ്‍ ഫിക്ഷന്‍, ഒരു പ്രഭാത പരിപാടി തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. വിപുലമായ സിനിമ ലൈബ്രറിയിലൂടെ ചാനല്‍ മലയാളം ടെലിവിഷനുകളിലെ വിനോദ പരിപാടികളെ മാറ്റിമറിക്കും.

അടുത്ത ബെല്ലോടു കൂടി, കുട്ടിക്കുറുമ്പന്‍, ചെമ്പരത്തി, സ്വാതി നക്ഷത്രം ചോതി, അല്ലിയാമ്പല്‍ എന്നിങ്ങനെ ഫിക്ഷനുകളുടെ നിരയും ഡാന്‍സ് കേരള ഡാന്‍സ്, സൂപ്പര്‍ ബമ്പര്‍, തമാശ ബസാര്‍, ഗുഡ് മോണിങ് കേരളം തുടങ്ങിയ നോണ്‍ ഫിക്ഷന്‍ പരിപാടികളും ചേര്‍ന്ന് ചാനല്‍ കാണികള്‍ക്ക് ഗംഭീര വിരുന്നൊരുക്കും. സീ കേരളത്തിലൂടെ ഓരോ മലയാളിയുടെയും അഭിമാനം പ്രതിഫലിക്കുമെന്നും പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നേടാനും അവരവരുടെ ഭാവി രൂപികരിക്കാനും ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്നും സീ കേരളം ബിസിനസ് മേധാവി ദീപ്തി ശിവന്‍ പിള്ള പറഞ്ഞു.

ചുങ്കത്ത് ജ്വല്ലറി, ഫോഗ് പെര്‍ഫ്യും ബോഡി സ്‌പ്രേ, കന്‍സായി നെരോലാക്ക് പെയിന്റ്‌സ്, സെവന്‍ അപ്പ് തുടങ്ങിയവരാണ് സീ കേരളം ചാനലിന്റെ സഹകാരികള്‍. അന്ന കിറ്റക്‌സ് ഗ്രൂപ്പ്, ഐടെക്‌സ് ഡാസ്ലര്‍ ലുമിനസ് ലിക്വിഡ് മേക്ക് അപ്പ്, സന്തൂര്‍ തുടങ്ങിയവരും പ്രത്യേക പാര്‍ട്ണറായ ആംകോ പെയിന്റ്‌സുമാണ് സീകേരളം വിസ്മയരാവിന് കരുത്തു പകര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Zee Keralam Mega Event -Vismaya Ravu, Kochi, Business, News, Entertainment, Technology, Television, Cinema, Kerala, Entertainment.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia