ലഹരിയുടെ ഉന്മാദത്തില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടി ഫ് ളാറ്റില്‍ നഗ്നയായ നിലയില്‍; ഉന്മാദം കണ്ടെത്തിയിരുന്നത് എക്സ്റ്റസി ഗുളികളില്‍; എത്തിച്ചുകൊടുത്തത് കോഴിക്കോട് സ്വദേശി; ഇയാളെ കണ്ടെത്താന്‍ വല വീശി പോലീസ്

 


കൊച്ചി: (www.kvartha.com 30.11.2019) ലഹരിയുടെ ഉന്മാദത്തില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടിയെ ഫ് ളാറ്റില്‍ നഗ്നയായ നിലയില്‍ പോലീസ് കണ്ടെത്തി. ഇവര്‍ ഉന്മാദം കണ്ടെത്തിയിരുന്നത് എക്സ്റ്റസി ഗുളികളിലാണെന്നും ഇവര്‍ക്ക് ഗുളിക എത്തിച്ചുകൊടുക്കുന്നത് കോഴിക്കോട് സ്വദേശിയാണെന്നും പോലീസ് തിരിച്ചറിഞ്ഞു.

ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിരിക്കയാണ്. ബ്രഹ്മപുരത്തിനടുത്തുള്ള ഫ് ളാറ്റിലാണ് പോലീസ് നഗ്നയായ നിലയില്‍ യുവനടിയെ കണ്ടെത്തുന്നത്. ഷെയിന്‍ നിഗം സംഭവത്തില്‍ സിനിമാ മേഖലയിലെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായതോടെയാണ് ഈ സംഭവങ്ങളെല്ലാം പുറത്തുവരുന്നത്.

ലഹരിയുടെ ഉന്മാദത്തില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടി ഫ് ളാറ്റില്‍ നഗ്നയായ നിലയില്‍; ഉന്മാദം കണ്ടെത്തിയിരുന്നത് എക്സ്റ്റസി ഗുളികളില്‍; എത്തിച്ചുകൊടുത്തത് കോഴിക്കോട് സ്വദേശി; ഇയാളെ കണ്ടെത്താന്‍ വല വീശി പോലീസ്

മലയാള സിനിമാ മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിധത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍. നേരത്തെയും ഇത്തരം സംഭവങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദമായിരുന്നു.

2014 ഫെബ്രുവരി 28ന് മരടിലെ ഫ് ളാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന അവസരത്തില്‍ ഇയാളില്‍ നിന്നും കഞ്ചാവും കണ്ടെത്തിയിരുന്നു. ഈ കേസില്‍ മൂന്നര വര്‍ഷം തടവ് ശിക്ഷയും ഇയാള്‍ അനുഭവിച്ചു.

മറ്റൊരു സംഭവം യുവനടന്‍ ഷെയ്ന്‍ ടോം ചാക്കോ അറസ്റ്റിലായതാണ്. നാല് യുവതികളെയും നടനെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കൊച്ചിയിലെ ഫ് ളാറ്റില്‍ നിന്നും 2015 ജനുവരി 30ന് പോലീസ് അറസ്റ്റ് ചെയ്തത്.

ലഹരിവസ്തുവായ എം ഡി എം എയുമായി നടി അശ്വതി ബാബുവിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊത്തിയിലെ ഫ് ളാറ്റില്‍ നിന്നുമായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. ഫ് ളാറ്റില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നുവെന്ന് അവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് 2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്‌സൈസിന്റെ പിടിയിലായി.

കഴിഞ്ഞ് മെയ് മാസത്തില്‍ എറണാകുളം സ്വദേശികളായ മൂന്ന് പേരെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. 11.5 കോടിയുടെ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് കൊടുക്കാറുണ്ടെന്ന് ഇവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞതായാണ് വിവരം. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.

നേരത്തെ സിനിമയിലെ ലഹരി സംഘത്തെ പിടികൂടാന്‍ ഷാഡോ പോലീസ് സംഘം ശ്രമം നടത്തിയിരുന്നു. ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമ മേഖലയില്‍ ഉപയോഗത്തിലുണ്ടെന്നും ഇത് കൈമാറുന്നത് കൊച്ചിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ വെച്ചാണെന്നും കണ്ടെത്തി. ഇതിനിടെ അന്വേഷണത്തിന് സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവ് പോലീസിനെ സമീപിച്ചു. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ ഉള്‍പ്പെടെ ചില സുപ്രധാന വിവരങ്ങള്‍ പോലീസിന് കൈമാറി ഇയാള്‍ വിശ്വാസം പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മാതാവ് ഷാഡോ പോലീസിനെതിരെ പരാതി നല്‍കുകയായിരുന്നു. ഷാഡോ സംഘത്തിന്റെ നീക്കം എന്നന്നേക്കുമായി തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം, അത് വിജയിക്കുകയും ചെയ്തു. സംഘത്തിലെ എല്ലാവര്‍ക്കും സ്ഥലംമാറ്റം കിട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Young actress found using drug in flat, Kochi, News, Cinema, Trending, Police, Arrested, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia