നിങ്ങള്‍ക്ക് നിങ്ങളെ മാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല വൈറലായി സണ്ണി ലിയോണിന്റെ പോസ്റ്റ്

 


കൊച്ചി: (www.kvartha.com 09.02.2021) മലയാളിതാരങ്ങളെ നെഞ്ചിലേറ്റുന്നപോലെ തന്നെ അന്യഭാഷ താരങ്ങളെയും ആരാധിക്കാൻ ഒട്ടും മടി കാണിക്കാത്തവരാണ് മലയാളികൾ. അക്കൂട്ടത്തിൽ ഏവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച താരമാണ് സണ്ണി ലിയോൺ. കുറച്ചുനാളുകളായി കേരളത്തിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.

എന്നാൽ അടുത്തിടെ വഞ്ചന കേസില്‍ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലായിരിക്കുന്നത്.

വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്. ‘വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല‘, എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും താരം പുറത്തുവിട്ടു.

നിങ്ങള്‍ക്ക് നിങ്ങളെ മാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല വൈറലായി സണ്ണി ലിയോണിന്റെ പോസ്റ്റ്

തിരുവനന്തപുരം പൂവാറിലെ റിസോർടിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈം ബ്രാ‌ഞ്ച് ഡി വൈ എസ് പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിൽ സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നുമാണ് പരാതി.

എന്നാൽ താരം ഇത് നിഷേധിക്കുകയും ചെയ്തു. അഞ്ച് തവണ പരിപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടെ ഭാഗത്താണ് വീഴ്ച പറ്റിയതെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കി. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും താരം അറിയിച്ചിരുന്നു.

Keywords:  Kerala, News, State, film, Cinema, Actress, Bollywood, Crime Branch, Cheating, Sunny Leone, Entertainment, Instagram, Social Media, You just have to trust yourself, and no one else's - Sunny Leone.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia