ഫഹദ് ഫാസിൽ - വേണു ഒന്നിക്കുന്ന 'കാർബൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

 


കൊച്ചി: (www.kvartha.com 10.12.2017) ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന 'കാര്‍ബണ്‍'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

പ്രധാന അഭിനേതാക്കളുടെ പകുതി മുഖവും ഫഹദിന്റെ പകുതി മുഖവും ഒരുമിച്ച് രൂപ കല്പന ചെയ്ത പോസ്റ്റർ അല്പം നിഗൂഢത ഉളവാക്കുന്നതാണ്.

ഫഹദ് ഫാസിൽ - വേണു ഒന്നിക്കുന്ന 'കാർബൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

ഒരു ഗ്രാമീണ യുവാവായി ഫഹദ് എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും കാര്‍ബണ്‍. സിബി തോട്ടുപുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം വിശാല്‍ ഭരദ്വാജാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഒരു ഛായാഗ്രാഹകനായ വേണുവിന്റെ മൂന്നാമത്തെ സംവിധാനമാണ് കാർബൺ. നേരത്തെ ഇറങ്ങിയ ദയ, മുന്നറിയിപ്പ് എന്നിവ വൻ നിരൂപക പ്രശംസ നേടിയ സിനിമയായിരുന്നു.

Summary: Fahadh Faasil’s upcoming movie Carbon is a very exciting one as it has some big names associated with it. The movie written and directed by Venu stars Fahadh and Mamta Mohandas in the lead roles. The first look poster was released today through the movie’s official Facebook page
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia