കൊറോണ ബാധിച്ച് പ്രമുഖ ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു, വിട പറഞ്ഞത് അഭിനയ പ്രതിഭയെന്ന് ഹോളിവുഡ്
Apr 11, 2020, 15:02 IST
വാഷിംഗ്‌ടൺ: (www.kvartha.com 11.04.2020) പ്രമുഖ ബ്രിട്ടീഷ് നടിയും നിർമാതാവുമായ ഹിലരി ഹീത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. 74 കാരിയായ താരത്തിന്റെ മരണം ചെറുമകൻ അലക്സ് വില്യംസാണ് പുറത്തുവിട്ടതെന്ന് 'ദ ഹോളിവുഡ് റിപ്പോർട്ടർ' റിപ്പോർട്ട് ചെയ്തു. ആരോഗ്യനില മോശമായിരുന്നു ഇവർ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ലിവർപൂളിൽ ജനിച്ച ഹിലരി ഹീത്ത് ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയത്. ഹോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിച്ച് ഫൈന്‍ഡര്‍ ജനറൽ എന്ന ഹൊറർ സിനിമയിലെ ഹിലാരിയുടെ അഭിനയം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്നതിനിടെ 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജനറൽ എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.
ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയത്തിനു പുറമെ നിര്‍മ്മാണരംഗത്തും ഹിലരി ഹീത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഹിലരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്പേസ് എന്ന ടെലിവിഷന്‍ പാരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്.
Summary: Witchfinder General Actress Hilary Heath dies of complications from Coronavirus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.